കോട്ടയം ∙ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കേന്ദ്രജലഭവനു മുന്നിലും നടത്തുന്ന സമരത്തിന്റെ ഭാഗമായി പഞ്ചദിന റിലേ നിരാഹാര സത്യഗ്രഹം ആരംഭിച്ചു. കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ജില്ലാ ഓഫീസിനു മുന്നിൽ സത്യഗ്രഹം തുടങ്ങിയത്.
കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിലും വാട്ടർ അതോറിറ്റിയിലേ മറ്റു വിവിധ അവശ്യങ്ങളും ഉന്നയിച്ച് ആരംഭിച്ച ഒന്നാം ദിന സമരം ജില്ലാ പ്രസിഡന്റ് റജി സഖറിയ ഉദ്ഘാടനം ചെയ്തു.
കെ. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു.
യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി. അമൃത രാജ് വിഷയം അവതരിപ്പിച്ചു.
എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി സീമാ ജി. നായർ, വാട്ടർ അതോറിറ്റി പെൻഷൻ ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി കെ.
കെ. മോഹൻ, കരാർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി പി.ബി.
രാജേഷ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ പ്രീതാ കെ. നായർ, ബാസ്റ്റിൻ ജോൺ, ജില്ലാ കമ്മറ്റി അംഗം റ്റി.
വി. മർക്കോസ്, വൈക്കം ബ്രാഞ്ച് പ്രസിഡന്റ് ശ്രീലക്ഷമി എം.ജെ.
എന്നിവർ പങ്കെടുത്തു.
ആദ്യദിനത്തിൽ കെ. സുരേഷ് കുമാർ, കെ.എൻ.
അജയകുമാർ, വർഗ്ഗീസ് പി.എം., രാജീവ് കെ.ആർ., വികാസ് പി.കെ. എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]