ചെത്തിപ്പുഴ ∙ ചെത്തിപ്പുഴക്കടവിന്റെ പ്രതാപകാലം വീണ്ടെടുക്കാൻ കഴിയുമോ ? ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ലക്ഷങ്ങൾ ചെലവഴിച്ച് നടപ്പാക്കിയ ചെത്തിപ്പുഴക്കടവ് ടൂറിസം പദ്ധതി നാശത്തിലേക്ക് പോകാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കൃത്യമായ പരിപാലനമില്ലാത്തത് കാരണം പാഴായത് ലക്ഷങ്ങൾ.
ജനങ്ങൾക്ക് പ്രയോജനവും ലഭിച്ചില്ല. പണ്ട് വള്ളത്തിൽ കുട്ടനാട്ടിലേക്ക് കയർ നിർമാണത്തിനുള്ള തൊണ്ടും കിഴക്കൻ മേഖലകളിലേക്ക് കച്ചവടത്തിനായുള്ള ചാരവും ചാണകവും വന്നിറങ്ങിയിരുന്നത് ചെത്തിപ്പുഴകടവിലായിരുന്നു.
കുട്ടനാടിന്റെയും ഹൈറേഞ്ചിന്റെയും ഗേറ്റ്വേയായിരുന്നു ചെത്തിപ്പുഴക്കടവ്. ഇന്ന് പോളയും മാലിന്യങ്ങളും അടിഞ്ഞ് മാലിന്യക്കടവായി .
പരിപാലനം തർക്കത്തിൽ
∙സി.എഫ്.തോമസ് മന്ത്രിയായിരുന്നു കാലത്താണ് ടൂറിസം പദ്ധതി കൊണ്ട് വരുന്നത്.
വിശ്രമസൗകര്യത്തിനായി പ്രത്യേക ഹട്ടുകൾ, ഇരിപ്പിടങ്ങൾ, വോക്വേ, അലങ്കാര ദീപങ്ങൾ എന്നിവ സ്ഥാപിച്ചു. ചങ്ങനാശേരി നഗരസഭയുടെയും വാഴപ്പള്ളി പഞ്ചായത്തിന്റെയും അതിർത്തിയിലാണ് കടവ്.
പരിപാലനത്തിനു നഗരസഭയെ ചുമതലപ്പെടുത്തി. നടത്തിപ്പുമായി ബന്ധപ്പെട്ട് നഗരസഭയും പഞ്ചായത്തും അഭിപ്രായ ഭിന്നതയുണ്ടായി.
പിന്നീട് കൃത്യമായ പരിപാലനം നടന്നില്ല. നീരൊഴുക്ക് നിലച്ച കടവിൽ പോള അടിഞ്ഞ് കൂടി.
ചെത്തിപ്പുഴ ഭാഗത്ത് നിന്നുള്ള മലിനജല ഓടയും കടവിലേക്ക് തുറന്നതോടെ നാശം പൂർണമായി. പഞ്ചായത്തിന്റെ എംസിഎഫ് കൂടി സ്ഥാപിച്ചതോടെ ആളുകളെത്തി മാലിന്യം തള്ളുന്നതും പതിവായി.
കയ്യേറ്റങ്ങളും സാമൂഹികവിരുദ്ധ ശല്യവും രൂക്ഷമായി.
നടപടി വേണം
∙ നവീകരണത്തിനും പരിപാലനത്തിനും കൃത്യമായ സംവിധാനം വേണം. പ്രദേശവാസികളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും സഹകരണം ഉറപ്പാക്കണം
∙ പോളയും മാലിന്യങ്ങളും കോരി നീക്കണം.
കണ്ണമ്പേരൂർ തോടും വൃത്തിയാക്കി പോള എത്താതിരിക്കാനുള്ള സംവിധാനം ഒരുക്കണം. ∙ ശോച്യാവസ്ഥയിലുള്ള ഹട്ടുകൾ, വോക്വേ വീണ്ടെടുക്കണം.
∙ ചെത്തിപ്പുഴ ഭാഗത്ത് നിന്നുള്ള ഓട ഗതി തിരിച്ചു വിടണം.
∙ കൂടുതൽ വിശ്രമ സൗകര്യങ്ങൾ, ഇരിപ്പിടങ്ങൾ ഒരുക്കണം, കയ്യേറ്റങ്ങൾ ഒഴിവാക്കണം. ∙ സ്വകാര്യ സംരംഭകരുടെ സഹകരണത്തോടെ നിശ്ചിത നിരക്കിൽ പെഡൽ ബോട്ടുകൾ, മിനി പാർക്ക്, ഫുഡ് സ്പോട്ട് സംവിധാനം ഒരുക്കണം.
∙ സിസിടിവി നിരീക്ഷണം ഉറപ്പാക്കണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]