വണ്ടൻപതാൽ ∙ ശാന്ത സുന്ദരമാണ് വണ്ടൻപതാൽ പനക്കച്ചിറ തേക്ക് കൂപ്പിലൂടെയുള്ള യാത്ര; എന്നാൽ ഇൗ 3 കിലോമീറ്റർ ദൂരം മൂക്ക് പൊത്തി യാത്ര ചെയ്യേണ്ട ദുരവസ്ഥയാണ് ജനത്തിന്.
പ്രധാന ശബരിമല പാതയായ മുണ്ടക്കയം – കുഴിമാവ് റോഡിലെ കൂപ്പ് റോഡാണിത്. വനം വകുപ്പിന്റെ ഓഫിസ് കഴിഞ്ഞുള്ള സ്ഥലം മുതൽ പനക്കച്ചിറ ആനക്കുളം കവല വരെയുള്ള സ്ഥലത്ത് മാലിന്യം നിറഞ്ഞു. ഒഴിഞ്ഞ മദ്യക്കുപ്പികൾ, സാനിറ്ററി നാപ്കിനുകൾ, ഉപേക്ഷിച്ച മെത്ത ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ, മത്സ്യ മാംസ അവശിഷ്ടങ്ങൾ അങ്ങനെ നീളുന്നു മാലിന്യം.
മുൻപ് കൂപ്പിനുള്ളിൽ രണ്ട് വളവുകളിലെ കാനകളിൽ മാത്രമായിരുന്നു മാലിന്യം തള്ളിയിരുന്നത്. ഇപ്പോൾ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിച്ചു.
ഇവിടെ ക്യാമറ സ്ഥാപിക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും നടപടിയില്ല.മണ്ഡല മകര വിളക്ക് കാലത്ത് കൈതച്ചക്ക, ചായക്കട
തുടങ്ങിയവ കൂപ്പ് റോഡിൽ സ്ഥാനം പിടിക്കും. ശബരിമല തീർഥാടകർ പകൽ സമയങ്ങളിൽ വിശ്രമിക്കുന്നതും ഭക്ഷണം ഉണ്ടാക്കുന്നതും ഈ റോഡിന്റെ വശങ്ങളിലാണ്.
ശബരിമല സീസൺ കാലത്ത് കാട് തെളിച്ച് ഹരിത കർമസേനയെ ഉപയോഗിച്ച് മാലിന്യം നീക്കുകയാണ് പതിവ്. മാലിന്യമുള്ള സ്ഥലത്ത് നായ്ക്കളുടെ ശല്യവും രൂക്ഷമാണ്. നായ്ക്കളെ പേടിച്ച് പ്രഭാതനടത്തംപോലും മാറ്റിയവരും ഒട്ടേറെ.
മാലിന്യം തള്ളുന്നതിന് പരിഹാരം കാണാൻ റോഡിന് ഇരുവശത്തും പൂന്തോട്ടങ്ങൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]