വൈക്കം ∙ കുടിവെള്ള വിതരണ പൈപ്പ് നന്നാക്കുന്നതിനിടെ റോഡിന്റെ മധ്യഭാഗത്ത് വലിയ ഗർത്തം രൂപപ്പെട്ടു. വൈക്കം– തലയോലപ്പറമ്പ് റോഡിൽ ചാലപ്പറമ്പ് ജംക്ഷനിൽ ഇന്നലെ രാവിലെയാണ് ഗർത്തം രൂപപ്പെട്ടത്. വൈക്കം ഭാഗത്തേക്കു കുടിവെള്ളം പോകുന്ന പ്രധാന പൈപ്പിൽ നിന്നു നഗരസഭ 4–ാം വാർഡിലേക്കു കുടിവെള്ളം എത്തിക്കുന്നതിനായി റോഡിനു കുറുകെ സ്ഥാപിച്ച പൈപ്പിൽനിന്നു റോഡിന്റെ വടക്കുഭാഗത്ത് വെള്ളം ചോരുന്നത് കണ്ടെത്തി.
ഇത് നന്നാക്കുന്നതിനായി ചോർച്ചയുളള ഭാഗം കുഴിച്ചപ്പോൾ കെയ്സിങ് പൈപ്പിന്റെ ഉള്ളിൽ നിന്നാണ് വെള്ളം വരുന്നതെന്നും റോഡിന്റെ മധ്യഭാഗത്ത് ആകാം ചോർച്ച എന്നും മനസ്സിലാക്കി.
തിരക്കേറിയ റോഡിന്റെ മധ്യഭാഗം കുഴിക്കുന്നത് ഒഴിവാക്കാൻ നിലവിലുള്ള പൈപ്പിന്റെ ഉള്ളിലൂടെ മറ്റൊരു പൈപ്പ് കടത്തിവിട്ട് പ്രശ്നം പരിഹരിക്കുന്നതിനായി റോഡിന്റെ തെക്കേഭാഗം കുഴിക്കുന്നതിനിടെയാണു റോഡിന്റെ മധ്യഭാഗം താഴേക്ക് ഇടിഞ്ഞു താണത്. ഇതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. തുടർന്ന് പൊലീസ് എത്തിയാണ് ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടത്.
പൈപ്പിന്റെ മധ്യഭാഗം പൊട്ടി റോഡിന്റെ കീഴ്ഭാഗത്തെ മണ്ണ് ഒലിച്ചു പോയതാകാം റോഡ് ഇടിഞ്ഞു താഴാനുള്ള കാരണമെന്ന് കൗൺസിലർ ഏബ്രഹാം പഴയകടവൻ പറഞ്ഞു. പൊതുമരാമത്ത്, ജലഅതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]