പാലാ ∙ നഗരസഭാ സ്റ്റേഡിയം നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം കഴിഞ്ഞിട്ട് 3 മാസം പിന്നിട്ടിട്ടും സിന്തറ്റിക് ട്രാക്ക് പുനരുദ്ധാരണം വൈകുന്നു. സംസ്ഥാന ബജറ്റിൽ അനുവദിച്ച 7 കോടി രൂപ ഉപയോഗിച്ചുള്ള നിർമാണ ജോലികളാണ് മാസങ്ങൾ കഴിഞ്ഞിട്ടും ആരംഭിക്കാത്തത്.
തകർന്ന സിന്തറ്റിക് നീക്കം ചെയ്ത ശേഷം പുതിയത് സ്ഥാപിക്കുകയാണ് പ്രധാന ജോലി.
ഡൽഹി ആസ്ഥാനമായുള്ള കമ്പനിയാണ് നിർമാണത്തിന് കരാർ ഏറ്റെടുത്തിരിക്കുന്നത്. സബ് ജില്ലാ സ്കൂൾ കായികമേളകൾ തകർന്ന സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിലാണ് ഇപ്പോൾ നടത്തുന്നത്.
ഇതു കായിക താരങ്ങൾക്ക് വലിയ ബുദ്ധിമുട്ടിനു കാരണമാകുകയാണ്.14, 15, 16 തീയതികളിൽ റവന്യു ജില്ലാ കായിക മേളയും സ്റ്റേഡിയത്തിൽ നടത്തും. ട്രാക്കിലെ തകർന്ന സിന്തറ്റിക് നീക്കം ചെയ്യുമെന്നും പുതിയവ സ്ഥാപിക്കുമെന്നും ഉടൻ നിർമാണം ആരംഭിക്കുമെന്നുമായിരുന്നു നിർമാണോദ്ഘാടന സമയത്ത് അധികൃതരുടെ പ്രഖ്യാപനം. ജംപിങ്, ത്രോ ഇനങ്ങൾ നടത്തുന്ന ഭാഗത്തെ സിന്തറ്റിക്കും നവീകരിക്കേണ്ട
സ്ഥിതിയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]