വെള്ളികുളം ∙ വെള്ളികുളം പള്ളിക്കുളത്തിൽ വള്ളം ഇറങ്ങി. മലമുകളിൽ വള്ളത്തിൽ ചുറ്റാമെന്നു വിചാരിക്കാത്ത ഒരു നാട്ടിൽ പള്ളിയോടു ചേർന്നുള്ള കുളത്തിൽ വള്ളം ഇറക്കിയത് നാടിന് ആവേശമായി.
പള്ളി വികാരി ഫാ. സ്കറിയ വേകത്താനം വള്ളം വെഞ്ചരിച്ച് ഇടവകാംഗങ്ങളുടെ സാന്നിധ്യത്തിൽ വെള്ളത്തിലിറക്കി. പള്ളിയോടു ചേർന്നുള്ള കുളത്തിൽ കഴിഞ്ഞ 4 വർഷമായി മീൻ വളർത്തുകയാണ്. വാഗമൺ ടൂറിസവുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള നവീന ആശയങ്ങൾ നടപ്പാക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണു വള്ളമെത്തിച്ചത്.
കുട്ടവഞ്ചിയും പെഡൽ ബോട്ട് സൗകര്യവും ഏർപ്പെടുത്തുന്ന കാര്യം ആലോചിച്ചു വരികയാണ്. 50 രൂപ മുടക്കിയാൽ വള്ളത്തിൽ കയറാം.
ഫോൺ: 86068 20593. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]