കോട്ടയം ∙ തിരുനക്കര സപ്ലൈകോ ‘ഹൈപ്പർ മാർക്കറ്റി’ന്റെ മുഖം മിനുക്കാനുള്ള ശ്രമം എങ്ങുമെത്തിയില്ല. ഓണത്തിനു വൻ കച്ചവടം ലക്ഷ്യമിട്ട് ആരംഭിച്ച നവീകരണം പൂർത്തിയാകാതെ വന്നതോടെ സപ്ലൈകോയ്ക്ക് നഷ്ടമായത് ലക്ഷങ്ങളുടെ കച്ചവടം.
നിലവിലെ മാർക്കറ്റ് താൽക്കാലികമായി മുകളിലത്തെ നിലയിലാക്കിയതും പൊല്ലാപ്പായി. മുകളിലത്തെ നിലയിലെ താൽക്കാലിക മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ 2 വയോധികർ ബോധംകെട്ട് വീണു.തിരുനക്കരയിൽ ഇപ്പോഴുള്ള ഹൈപ്പർ മാർക്കറ്റ് കൂടുതൽ സൗകര്യങ്ങളോടെ സിഗ്നേച്ചർ മാളാക്കാൻ വകുപ്പുതല തീരുമാനമായിരുന്നു.
നവീകരിച്ച് ഓഗസ്റ്റ് 30നു ഉദ്ഘാടനം ചെയ്യാനായിരുന്നു തീരുമാനം.
സ്പോൺസർമാരെ കണ്ടെത്തി വേഗം പണി തീർക്കാനും നിർദേശം വന്നു. ഇതോടെ താഴത്തെ നിലയിലെ ഹൈപ്പർ മാർക്കറ്റിലെ സാധനങ്ങൾ താൽക്കാലികമായി കഴിഞ്ഞ ഓഗസ്റ്റ് 15നു മുകളിലേക്ക് മാറ്റി.
മുകളിലത്തെ നിലയിലേക്ക് പടിക്കെട്ടുകൾ കയറി സാധനങ്ങൾ വാങ്ങാനെത്തിയ 2 വയോധികർ കുഴഞ്ഞു വീണു. ഇവരെ ജീവനക്കാർ തന്നെ ആശുപത്രിയിലാക്കി.
മാത്രമല്ല, മുകളിലത്തെ നിലയിലേക്ക് സാധനങ്ങൾ വാങ്ങാൻ പിന്നെ കൂടുതൽ ആൾക്കാർ എത്താതെയുമായി. ഇതോടെ ലക്ഷങ്ങളാണ് സപ്ലൈകോയ്ക്ക് നഷ്ടമായത്.
അതേസമയം, 30 ലക്ഷം രൂപയുടെ ബജറ്റ് കണക്കാക്കി തുടങ്ങിയ താഴത്തെ നിലയിലെ നവീകരണ ജോലികൾ ഇടയ്ക്ക് നിലച്ചു.
നിശ്ചയിച്ചതിലും ഇരട്ടി തുക ഉണ്ടെങ്കിലേ പണി പൂർത്തിയാകൂ എന്ന അവസ്ഥ വന്നതോടെ സ്പോൺസർമാർ പിന്മാറുകയായിരുന്നു. സ്വന്തം കെട്ടിടത്തിൽ സ്ഥിതിചെയ്യുന്ന സപ്ലൈകോയുടെ സംസ്ഥാനത്തെ 3 ഹൈപ്പർമാർക്കറ്റുകളെ സിഗ്നേച്ചർ മാൾ ആക്കി മാറ്റാനായിരുന്നു വകുപ്പ് തീരുമാനം.
കോട്ടയം കൂടാതെ കണ്ണൂർ, എറണാകുളം എന്നീ മാർക്കറ്റുകളാണ് നവീകരിക്കാൻ തീരുമാനിച്ചിരുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]