കോട്ടയം ∙ പ്രവൃത്തി കൊണ്ട് ലോകത്തോളം വലുതായ മനുഷ്യരെ കുഞ്ഞു വരകളിലേക്ക് പകർത്തിയപ്പോഴും കാർട്ടൂണിസ്റ്റ് തോമസ് ആന്റണി അവരുടെ രൂപസാദൃശ്യം കൈവിട്ടില്ല. ഡിജിറ്റൽ യുഗത്തിനും മുൻപേ വരകളിലൂടെയും നിറങ്ങളിലൂടെയും വിസ്മയം തീർത്ത കാർട്ടൂണിസ്റ്റ് തോമസ് ആന്റണിയുടെ കാരിക്കേച്ചറുകളുടെ പ്രദർശനം ‘ചിത്രസ്മൃതി’ ഡിസി കിഴക്കേമുറി ഇടം ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ കാണാം.
നെൽസൺ മണ്ഡേല, ബിൽ ഗേറ്റ്സ്, ദലൈലാമ, റൊണാൾഡീഞ്ഞോ, ഗാന്ധിജി, ഫിദൽ കാസ്ട്രോ തുടങ്ങി അദ്ദേഹം വരച്ച പ്രമുഖരുടെ കാരിക്കേച്ചറുകളും കാർട്ടൂണുകളുമാണ് പ്രദർശനത്തിൽ ഉള്ളത്.
വ്യത്യസ്തമായ വരകളാൽ ലോകശ്രദ്ധ നേടിയ അദ്ദേഹത്തിന്റെ കൈവഴക്കവും നിറങ്ങൾ സംയോജിപ്പിക്കാനുള്ള കഴിവും രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധേയമായിരുന്നു.പ്രദർശനം നാളെ സമാപിക്കും.
രാവിലെ 10 മുതൽ വൈകിട്ട് 6.30 വരെയാണ് സമയം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]