കാലാവസ്ഥ
സംസ്ഥാനത്ത് നേരിയ മഴയ്ക്കു സാധ്യത. ചില സ്ഥലങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വൈദ്യുതിമുടക്കം
കോട്ടയം ∙ ചെങ്ങളം സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 7 മുതൽ 11 വരെ അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
സീറ്റൊഴിവ്
വൈക്കം ∙ സി പാസ് കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ ഒരു ബിഎഡ് സീറ്റ് ഒഴിവുണ്ട്.
താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി 9ന് രാവിലെ 10ന് കോളജ് ഓഫിസിൽ നേരിട്ട് ഹാജരാകണം. 9605589568.
അധ്യാപക ഒഴിവ്
വൈക്കം ∙ ടിവിപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം കണക്ക് അധ്യാപക ഒഴിവ്.
താൽപര്യമുള്ള ഉദ്യോഗാർഥികൾ 9ന് രാവിലെ 10.30ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
ഓഫിസ് ട്രെയ്നി
കോട്ടയം ∙ ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രത്തിലെ എൻജിനീയറിങ് ആൻഡ് പ്രോസസിങ് ഡിവിഷനിൽ ഓഫിസ് ട്രെയ്നികളെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വോക് ഇൻ ഇന്റർവ്യൂ നടത്തുന്നു. അപേക്ഷകർ 60 % മാർക്കോടെ കെമിസ്ട്രിയിലോ കൊമേഴ്സിലോ ബിരുദമോ ബിരുദാനന്തര ബിരുദമുള്ളവരോ കംപ്യൂട്ടറിൽ എംഎസ് ഓഫിസ് കൈകാര്യം ചെയ്യുന്നതിൽ ഒരുവർഷത്തെ പ്രവൃത്തി പരിചയം ഉള്ളവരും ആയിരിക്കണം. 26 വയസ്സ് കവിയരുത്.
താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 16ന് 10ന് പുതുപ്പള്ളിയിലുള്ള ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രത്തിലെ പ്രോസസിങ് ആൻഡ് ക്വാളിറ്റി കൺട്രോൾ ജോയിന്റ് ഡയറക്ടർ മുൻപാകെ ഹാജരാകണം. വിവരങ്ങൾക്ക് വെബ് വിലാസം: www.rubberboard.gov.in …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]