
ചങ്ങനാശേരി ∙ ജനറൽ ആശുപത്രിയിൽ പൂർത്തിയായ ഒഫ്താൽമോളജി ഓപ്പറേഷൻ തിയറ്റർ, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവയുടെ ഉദ്ഘാടനവും നിർമാണം പുരോഗമിക്കുന്ന പുതിയ കിഫ്ബി കെട്ടിടത്തിന്റെയും പുതിയ ഓർത്തോ– ഫിസിയോതെറപ്പി ബ്ലോക്കിന്റെയും നിർമാണ ഉദ്ഘാടനവും 16ന് രാവിലെ 9.30ന് മന്ത്രി വീണാ ജോർജ് നിർവഹിക്കും.
നിർമാണം ആരംഭിച്ചു
∙ കിഫ്ബി മുഖേന 80 കോടി ചെലവഴിച്ചുള്ള കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കുന്നു. ഗ്രൗണ്ട് ഫ്ലോർ നിലയുടെ വാർക്ക അടുത്ത ദിവസം ആരംഭിക്കും.
നാല് ഓപ്പറേഷൻ തിയറ്റർ, മൈനർ ഓപ്പറേഷൻ തിയറ്റർ, കീമോതെറപ്പി ഡയാലിസിസ് യൂണിറ്റ് വാർഡുകൾ, ലോഞ്ച്, സെൻട്രൽ സ്റ്റെറൈൽ സപ്ലൈ യൂണിറ്റ് എന്നിവ അടങ്ങിയ 5 നില കെട്ടിടമാണ് ഉയരുന്നത്.∙ കെട്ടിടത്തിലേക്കുള്ള 4.5 ലക്ഷം ലീറ്റർ സംഭരണശേഷിയുള്ള ജലസംഭരണിയുടെ നിർമാണവും ആരംഭിച്ചു.
ഓർത്തോ– ഫിസിയോതെറപ്പി ബ്ലോക്ക്
എൻഎച്ച്എമ്മിന്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ബ്ലോക്കിന്റെ നിർമാണം പുരോഗമിക്കുന്നു. രണ്ട് നില കെട്ടിടം.
താഴെ ഓർത്തോ, ഫിസിയോതെറപ്പി വിഭാഗങ്ങൾ. മുകളിൽ ഒഫ്താൽമോളജി, ഡെർമറ്റോളജി വിഭാഗങ്ങൾ.
ശരീരത്തിലെ അമിത രോമവളർച്ച തടയുന്നതിനുള്ള ലേസർ ചികിത്സയും പുതിയ ബ്ലോക്കിലേക്ക് മാറ്റും. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഈ ചികിത്സ നൽകുന്ന ഏക ആശുപത്രിയാണ് ചങ്ങനാശേരി ജനറൽ ആശുപത്രി.
കെട്ടിടം ഒക്ടോബറിൽ നിർമാണം പൂർത്തിയാക്കി തുറന്ന് കൊടുക്കും.
പുതിയ ഒഫ്താൽമോളജി ഓപ്പറേഷൻ തിയറ്റർ
മെറ്റേണിറ്റി ബ്ലോക്കിന്റെ രണ്ടാം നിലയിൽ. കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കി.
മൈക്രോസ്കോപ്പും ഉപകരണങ്ങളും കൂടി ഉടനെ എത്തും. എൻഎച്ച്എമ്മിന്റെ ഒരു കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്.
സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്
ആശുപത്രിയിലെയും വാർഡുകളിലെയും ശുചിമുറി മാലിന്യം സംസ്കരിക്കും.
അടുക്കള മാലിന്യവും സംസ്കരിക്കാം. പ്രതിദിനം 1.25 ലക്ഷം ലീറ്റർ മാലിന്യം ദുർഗന്ധമോ മലിനജലമോ പുറത്തേക്ക് വരാത്തവിധം ശാസ്ത്രീയമായി സംസ്കരിച്ച് മാറ്റും.
സംസ്കരിച്ച് മാറ്റിയ ജലം പുനരുപയോഗിക്കാൻ സാധിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]