
കൂരോപ്പട ∙ പാമ്പാടി– കൂരോപ്പട
റോഡിലെ അഴുക്കുചാൽ ഓടകൾ അപകടഭീഷണിയാകുന്നു. ചെന്നാമറ്റം വരെയുള്ള ഭാഗങ്ങളിൽ സ്ലാബിട്ട് ഓടകൾ മൂടിയിട്ടില്ലെന്നതാണ് പ്രധാന കാരണം.
പകരം ഓട കാടുകയറി മൂടിയിരിക്കുന്നു.
പാമ്പാടി–കൂരോപ്പട പഞ്ചായത്തുകളുടെ അതിർത്തി മേഖലയാണ്.
ചില സ്ഥലങ്ങളിൽ വള്ളിപ്പടർപ്പുകൾ റോഡിലേക്കെത്തി. മൂന്നിലധികം അപകട
വളവുകളുള്ള റോഡിൽ പലയിടങ്ങളിലും സംരക്ഷണ ഭിത്തികളില്ല. വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ടാൽ ഓടയിലേക്കാണ് പതിക്കുക.
അപകടം നിത്യസംഭവവുമാണ്. സ്ലാബിടുന്ന നടപടികൾ പൂർത്തിയാക്കുകയും കാട് തെളിക്കാനും നടപടി ആവശ്യമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]