
കോട്ടയം ∙ പരാതികൾ തീരുന്നില്ല നഗരസഭാ പരിധിയിലെ ഇടറോഡുകളിൽ പലതും തകർന്നു; ജനം പരാതി പറഞ്ഞിട്ടും നഗരസഭ തിരിഞ്ഞുനോക്കുന്നില്ല. ശക്തമായ മഴയും നവീകരണം വൈകുന്നതുമാണു കാരണം.നഗരസഭാ ഉദ്യോഗസ്ഥർ സ്ഥലംമാറി പോകുന്നതും മാറിവരുന്ന ജീവനക്കാർ ഫയൽ പഠിക്കാൻ സമയം എടുക്കുന്നതും വികസന പ്രവർത്തനങ്ങളെ വൈകിപ്പിക്കുന്നതായി കൗൺസിലർമാർ പറയുന്നു.
വിൽസൺ സ്ട്രീറ്റ് റോഡ്
ഈരയിൽക്കടവ് ജംക്ഷനിൽനിന്നു മാർക്കറ്റിലേക്കുള്ള വിൽസൺ സ്ട്രീറ്റ് റോഡ് മാർക്കറ്റിനോടു ചേരുന്നതിനു സമീപത്തെ കുഴി യാത്രക്കാരെയും വ്യാപാരികളെയും ഒരുപോലെ ദുരിതത്തിലാക്കുന്നു.
നഗരസഭ 20–ാം വാർഡിലെ ഈ പിഡബ്ല്യുഡി റോഡ് മഴ മാറിയാലുടൻ നന്നാക്കുമെന്നു തന്നെയാണ് അധികൃതർ പറയുന്നത്.
മെഡിക്കൽ സെന്റർ റോഡ്
റെയിൽവേ സ്റ്റേഷൻ റോഡിൽനിന്നു ശാസ്ത്രി റോഡിലേക്കുള്ള എളുപ്പവഴിയായ മെഡിക്കൽ സെന്റർ റോഡ് ഏതാണ്ട് പൂർണമായി തകർന്ന സ്ഥിതിയിലാണ്. സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നതിനായി ദിവസവും ഒട്ടേറെപ്പേരാണ് ഈ റോഡിനെ ആശ്രയിക്കുന്നത്.
നഗരത്തിലെ സ്കൂളുകളിലെ വിദ്യാർഥികൾ നടന്നുപോകുന്ന പ്രധാന വഴികൂടിയാണിത്. വാഹനങ്ങൾ പോകുമ്പോൾ റോഡിലെ ചെളി നിറഞ്ഞ കുഴികളിൽനിന്നു വിദ്യാർഥികളുടെ വസ്ത്രങ്ങളിൽ ചെളി തെറിക്കുന്നതും പതിവാണ്. വീതി കുറഞ്ഞ വഴിയിലൂടെ ആംബുലൻസ് ഉൾപ്പെടെ വാഹനങ്ങൾ വേഗത്തിൽ പോകുന്നതും അപകടം ഉണ്ടാക്കിയേക്കാം.
ചെല്ലിയൊഴുക്കം റോഡ്
ശാസ്ത്രി റോഡിലെ തിരക്ക് ഒഴിവാക്കി ലോഗോസ് ജംക്ഷനിൽനിന്നു വൈഎംസിഎ, ജില്ലാ ജനറൽ ആശുപത്രി എന്നിവിടങ്ങളിലേക്കുള്ള എളുപ്പമാർഗമായ ചെല്ലിയൊഴുക്കം റോഡ് പലയിടങ്ങളിലും തകർന്ന് നടക്കാൻ പോലും സാധിക്കാത്ത നിലയിലാണ്.
നഗരസഭ 13–ാം വാർഡിലെ റോഡിലൂടെ ഇരുചക്രവാഹനങ്ങളിൽ പോകുന്നവർ അതീവ ജാഗ്രത പാലിക്കണം. റോഡിൽ ജനറൽ ആശുപത്രിക്കു സമീപത്ത് വഴിയരികിലെ ഭിത്തിയുടെ കൽക്കെട്ട് റോഡിലേക്ക് ഇടിഞ്ഞുവീണ നിലയിലാണ്. ഇതും പരിഹരിക്കണം.
വഴിവിളക്കുകളുടെ അഭാവവും റോഡിലെ കുഴിയും യാത്രക്കാരുടെ ജീവനു ഭീഷണി ഉയർത്തുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]