കോട്ടയം∙ പുതുപ്പള്ളി മണ്ഡലത്തിൽ യുഡിഎഫിന്റെ കലാശക്കൊട്ട് ഒഴിവാക്കി സ്ഥാനാർഥി ചാണ്ടി ഉമ്മൻ. വീടുകൾ നിർമിച്ച് നൽകുന്നതിനു വേണ്ടി നേരത്തെ മണ്ഡലത്തിൽ ഫ്ലെക്സുകൾ, ബാനറുകൾ, പോസ്റ്ററുകൾ എന്നിവ ചാണ്ടി ഉമ്മൻ ഒഴിവാക്കിയിരുന്നു.
ചുവരെഴുത്ത് മാത്രമാണ് ഉണ്ടായിരുന്നത്. സൈക്കിളില്‍ യാത്ര ചെയ്തായിരുന്നു ചാണ്ടി ഉമ്മന്റെ മണ്ഡല പര്യാടനം.
മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയുമൊത്ത് ചാണ്ടി ഉമ്മന്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് കലാശക്കൊട്ടും ഒഴിവാക്കിയത്.
വോട്ട് അൽപം കുറഞ്ഞാലും സാരമില്ല, പക്ഷേ ഒരാൾക്ക് എങ്കിലും വീട് വയ്ക്കാൻ സാധിച്ചാൽ അത് നേട്ടാമാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ‘വീടില്ലാത്തവരുടെ വേദന തനിക്ക് മനസ്സിലാകും.
അത് എല്ലാവർക്കും മനസ്സിലാകുമെന്ന് താൻ വിശ്വസിക്കുന്നു. അതിനു വേണ്ടി ഒരു രൂപയെങ്കിലും മാറ്റിവയ്ക്കാൻ സാധിച്ചാൽ ഗുണകരമാകും.
വളരെ ബുദ്ധിമുട്ടിയാണ് 48 വീടുകൾ നൽകിയത്. അതുകൊണ്ടാണ് കലാശക്കൊട്ട് ഒഴിവാക്കാൻ തീരുമാനിച്ചത്.
ഒരു പഞ്ചായത്തിലും കലാശക്കൊട്ട് ഇല്ല’, ചാണ്ടി ഉമ്മൻ പറഞ്ഞു.
ചാണ്ടി ഉമ്മന്റെ പ്രചാരണം കറുപ്പണിഞ്ഞ്
പാമ്പാടി ∙ ലോകാരോഗ്യ ദിനമായതിനാൽ സംസ്ഥാനത്തെ ആരോഗ്യമേഖലയെ തകർത്ത സർക്കാരിനെതിരെ പ്രതിഷേധിക്കാൻ വിവിധ മണ്ഡലങ്ങളിൽ കറുപ്പണിഞ്ഞ് പ്രചാരണം നടത്തുമെന്ന് ചാണ്ടി ഉമ്മൻ അറിയിച്ചു. ചാലക്കുടി, തൃപ്പൂണിത്തുറ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, തിരുവല്ല, ആറന്മുള, മാവേലിക്കര, കരുനാഗപ്പള്ളി, അമ്പലപ്പുഴ മണ്ഡലങ്ങളിലായിരിക്കും കറുത്ത വസ്ത്രം ധരിച്ച് പര്യടനത്തിന് എത്തുക.
ഈ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികളും ചാണ്ടി ഉമ്മനൊപ്പം കറുപ്പണിഞ്ഞ് പ്രചാരണത്തിൽ പങ്കുചേരും.
യുഡിഎഫിന് സെഞ്ചറി അടിക്കാൻ അസ്ഹർ ക്രീസിൽ
കോട്ടയം ∙ പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളിൽ ആവേശം വിതറി യുഡിഎഫിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും തെലങ്കാന മന്ത്രിയുമായ മുഹമ്മദ് അസ്ഹറുദ്ദീന്റെ പ്രചാരണം. ചാണ്ടി ഉമ്മൻ, റോണികെ.ബേബി എന്നിവരുടെ റോഡ് ഷോകളിലാണ് അസ്ഹറുദ്ദീൻ പങ്കെടുത്തത്.
‘പോറ്റിയെ കേറ്റിയേ, സ്വർണം ചെമ്പായി മാറ്റിയേ’ എന്ന വൈറൽ ഗാനം ആലപിച്ചാണു പുതുപ്പള്ളിയിൽ അസ്ഹറുദ്ദീൻ മഹിളാ കോൺഗ്രസ് പ്രകടനത്തിൽ പങ്കെടുത്തത്.
വെട്ടത്തുകവലയിലെ ക്രിക്കറ്റ് ടർഫിൽ അസ്ഹറുദ്ദീനും ചാണ്ടി ഉമ്മനും ക്രിക്കറ്റ് കളിച്ചു. ചാണ്ടി ഉമ്മനോടൊപ്പം സൈക്കിൾ ചവിട്ടിയും പ്രചാരണത്തിൽ അദ്ദേഹം പങ്കാളിയായി.
കർണാടക എംഎൽഎ അജയ് ധരം സിങ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് എന്നിവർ ഒപ്പമുണ്ടായിരുന്നു. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ റോഡ് ഷോയിൽ മണിമല പൊന്തൻപുഴയിൽനിന്നാണ് അസ്ഹറുദ്ദീൻ ഭാഗമായത്.
കാഞ്ഞിരപ്പള്ളി വരെ നീണ്ട റോഡ് ഷോയിൽ പ്രധാന ടൗണുകളിൽ എല്ലാം അസ്ഹറുദ്ദീനെ കാണാൻ ജനം കാത്തുനിന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

