പാലാ ∙ പാലാ രൂപതയിലും രൂപതാ സ്ഥാപനങ്ങളിലും സേവനം ചെയ്യുന്ന വൈദികരുടെ എണ്ണം ചരിത്രത്തിലാദ്യമായി 500 കടന്നു. 2025-26ൽ 16 പേർ വൈദികപദവിയിലേക്ക് ഉയർത്തപ്പെട്ടതോടെയാണ് ഇടവകശുശ്രൂഷയ്ക്കായി പൗരോഹിത്യം സ്വീകരിച്ച വൈദികരുടെ എണ്ണം 503 ആയത്.
ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് 16 നവവൈദികർക്കും പൗരോഹിത്യം നൽകി.
കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന രൂപതയിൽ മൂന്നേകാൽ ലക്ഷത്തിലേറെ വിശ്വാസികളുണ്ട്. 171 ഇടവകകളും 20 ഫൊറോനകളുമാണു രൂപതയിലുള്ളത്. ഇവിടങ്ങളിൽ സേവനം ചെയ്യുന്നവരുടെ എണ്ണമാണ് ആദ്യമായി 500 കടന്നത്.
ഇതിനു പുറമേ, പാലാ രൂപതക്കാരായ മുപ്പതിലേറെ ബിഷപ്പുമാർ വിവിധ രൂപതകളിൽ സേവനമനുഷ്ഠിക്കുന്നു. പാലാ രൂപതക്കാരായ 2700 വൈദികർ വിവിധ സന്യാസസഭകൾക്കായി സേവനം ചെയ്യുന്നുണ്ട്.
പാലാ രൂപതയിൽനിന്നുള്ള 12000ൽ ഏറെ കന്യാസ്ത്രീകളും കേരളത്തിനകത്തും പുറത്തുമായി സേവനരംഗത്തുണ്ട്.
പ്ലാറ്റിനം ജൂബിലി പിന്നിട്ട പാലാ രൂപതയെ സംബന്ധിച്ച് ഇൗ വൈദികസമ്പത്ത് അഭിമാനകരമായ നേട്ടമാണ്.
മാർ ജോസഫ് കല്ലറങ്ങാട്ട്
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

