എരുമേലി ∙ ശബരിമല ദർശനത്തിനായി, ബുക്കിങ് ഇല്ലാതെ കാനന പാതയിലൂടെ കടന്നുപോകുന്നവരെ പൊലീസ് റോഡിൽ തടയുന്നു. വെർച്വൽ ക്യു, സ്പോട്ട് ബുക്കിങ് എന്നിവ ഇല്ലാത്തവരെ എരുമേലി നഗരത്തിലാണ് പൊലീസ് തടയുന്നത്. എരുമേലിയിൽനിന്ന് സ്പോട്ട് ബുക്കിങ് ചെയ്ത ശേഷം മാത്രം കടന്നുപോകാനാണ് ഇവരോട് ആവശ്യപ്പെടുന്നത്.
എന്നാൽ, എരുമേലിയിൽ സ്പോട്ട് ബുക്കിങ് വളരെ പരിമിതമായി മാത്രമാണ് ലഭിക്കുന്നതെന്ന് തീർഥാടകരുടെയും ഹൈന്ദവ സംഘടനാ പ്രതിനിധികളും ആരോപിക്കുന്നു. പലപ്പോഴും അർധ രാത്രിയിലാണ് ഇവിടെ സ്പോട്ട് ബുക്കിങ് കിട്ടുന്നത്. ആയിരം സ്ലോട്ടുകൾ മാത്രമാണ് അനുവദിക്കുന്നത്.
നിമിഷ നേരത്തിനുളളിൽ ഇവ തീരുമെന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള നൂറുകണക്കിനു തീർഥാടകർ ദിവസങ്ങളോളം എരുമേലിയിൽ തങ്ങേണ്ടി വരുന്നുണ്ടെന്നും അയ്യപ്പസേവാ സമാജം സംസ്ഥാന സെക്രട്ടറി എസ്.
മനോജ് ആരോപിച്ചു. എരുമേലിയിൽ സ്പോട്ട് ബുക്കിങ് ലഭിക്കാതെ വരുമ്പോഴാണ് പമ്പയിൽനിന്ന് സ്പോട്ട് ബുക്കിങ് ലഭിക്കുമെന്ന് പ്രതീക്ഷിച്ച് തീർഥാടകർ കാനന പാതയിലൂടെ പോകാൻ ശ്രമിക്കുന്നത്.
ഇന്നലെ വരെ കാനന പാതയിലൂടെ കടന്നുപോയത് 2.02 ലക്ഷം തീർഥാടകരാണ്. ഇന്നലെ മാത്രം 15,077 തീർഥാടകരും കടന്നുപോയി.
മുക്കുഴിയിൽ സ്പോട്ട് ബുക്കിങ് നടപ്പായില്ല
കാനന പാതയിലെ തീർഥാടകരുടെ തിരക്ക് പരിഗണിച്ച് മുക്കുഴിയിൽ സ്പോട്ട് ബുക്കിങ് കേന്ദ്രം ആരംഭിക്കുമെന്നു കഴിഞ്ഞ നവംബർ 17ന് ദേവസ്വം ബോർഡ് ഹാളിൽ ചേർന്ന തീർഥാടന അവലോകന യോഗത്തിൽ ദേവസ്വം ബോർഡ് ചെയർമാൻ കെ.ജയകുമാർ അറിയിച്ചിരുന്നു.
ഇതുവഴി ദിവസം 5000 തീർഥാടകർക്ക് സ്പോട്ട് ബുക്കിങ് സൗകര്യം ലഭ്യമാക്കുമെന്നായിരുന്നു അറിയിച്ചത്. എന്നാൽ ഇതുവരെ നടപ്പായിട്ടില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

