തലയോലപ്പറമ്പ് ∙ പ്ലാസ്റ്റിക് ബോട്ടിലിന്റെ ഉള്ളിൽ തല കുടുങ്ങിയ തെരുവ് നായ നൊമ്പരക്കാഴ്ചയായി. ഏതാനും ദിവസങ്ങളായി വെള്ളൂർ ജംക്ഷനിലാണ് ഈ കാഴ്ച.
വെള്ളം കുടിക്കുന്നതിനോ തീറ്റ തിന്നാനോ പറ്റാതെ വിഷമിക്കുകയാണ്. നായയുടെ ദയനീയാവസ്ഥ കണ്ട് പലരും ബോട്ടിൽ നീക്കം ചെയ്യാൻ ശ്രമം നടത്തിയെങ്കിലും നായ ഭയന്ന് ഓടുന്നതിനാൽ വിജയിച്ചില്ല.
നായ പുലർച്ചെ 4 മുതൽ ഏകദേശം 7 വരെ ജംക്ഷനിലും മറ്റുമായി കറങ്ങി നടക്കും.
ഒപ്പം മറ്റ് തെരുവ് നായ്ക്കൾ ഉള്ളതിനാൽ ഇതിന്റെ അടുത്തേക്ക് അടുക്കാൻ പലർക്കും ഭയമാണ് .നായ പിടിക്കുന്നവരുടെ വല ഉപയോഗിച്ച് ഇതിനെ പിടികൂടി ബോട്ടിൽ നീക്കം ചെയ്യാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

