കോട്ടയം ∙ പേവിഷബാധയേറ്റ നായ കടിച്ച അതിഥിത്തൊഴിലാളിയെ കാണാനില്ല. കണ്ടെത്താൻ ജില്ലാ പൊലീസിനോട് സഹായം തേടി ആരോഗ്യവകുപ്പ്.
നായയ്ക്കു പേവിഷബാധയുണ്ടായിരുന്നെന്ന വിവരം തൊഴിലാളി അറിഞ്ഞിട്ടില്ല. സെപ്റ്റംബർ 17നു രാത്രി നഗരത്തിൽ 4 വയസ്സുകാരൻ ഉൾപ്പടെ 11 പേർക്ക് നായയുടെ കടിയേറ്റിരുന്നു.
ഇവരിൽ 2 അതിഥിത്തൊഴിലാളികളുണ്ടായിരുന്നു. തിരുവനന്തപുരത്ത് താമസിക്കുന്ന അതിഥിത്തൊഴിലാളി ലുക്കു, അതിഥിത്തൊഴിലാളി ദിനേഷ് കുമാർ എന്നിവർക്കാണ് കടിയേറ്റത്.
ഇവർക്കു പ്രതിരോധ കുത്തിവയ്പിന്റെ ആദ്യഡോസ് നൽകി. തമിഴ്നാട് സ്വദേശി ദിനേഷ് കുമാറിനെ ആരോഗ്യവകുപ്പ് കണ്ടെത്തി.
ദിനേഷ് പ്രതിരോധ കുത്തിവയ്പെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കി. ലുക്കുവിനെ കണ്ടെത്താൻ കഴിയാതെ വന്നതോടെ വെസ്റ്റ് സ്റ്റേഷനിൽ പരാതി നൽകാനൊരുങ്ങുകയാണ് ജനറൽ ആശുപത്രി അധികൃതർ.
ആദ്യം പൊലീസിൽ വിവരം അറിയിച്ചെങ്കിലും ലുക്കുവിന്റെ ചിത്രം ലഭിക്കാത്തത് അന്വേഷണത്തിനു തടസ്സമായി. ആശുപത്രി അധികൃതർ സിസിടിവി ദൃശ്യത്തിൽനിന്നു ശേഖരിച്ച ചിത്രമടക്കം കൈമാറി രേഖാമൂലം പരാതി നൽകാനാണ് തീരുമാനം.
ജില്ലാ ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളജിലുമായി കടിയേറ്റ 11 പേർക്കും വാക്സീൻ നൽകി. തുടർന്ന് 3,7,28 ദിവസങ്ങളിൽ പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്നു നിർദേശിച്ചു.
പേവിഷ ബാധ സ്ഥിരീകരിക്കുന്നതിനു മുൻപേ കുത്തിവയ്പ് നൽകിയെങ്കിലും തുടർ കുത്തിവയ്പ് കൃത്യമായി എടുത്താലേ പ്രയോജനം ലഭിക്കൂവെന്നും ആരോഗ്യവകുപ്പ് തൊഴിലാളികളെ അറിയിച്ചിരുന്നു.
ആശുപത്രിയിൽനിന്നു പോയ ശേഷം ലുക്കുവിനെക്കുറിച്ച് വിവരമില്ല. നാട്ടുകാരെ കടിച്ച തെരുവുനായ ചത്തതോടെ മൃഗസംരക്ഷണ വകുപ്പ് നടത്തിയ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചു.
ഇതോടെ നഗരത്തിലെ തെരുവുനായകൾക്കു പ്രതിരോധ കുത്തിവയ്പ് നൽകിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]