മണർകാട് ∙ എട്ടുനോമ്പിന്റെ പ്രാർഥനാ പുണ്യത്തിൽ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ പെരുന്നാൾ പ്രധാന ദിനങ്ങളിലേക്ക്. ഇന്ന് (6) നടക്കുന്ന റാസയിൽ മുത്തുക്കുടകളും പൊൻ, വെള്ളി കുരിശുകളുമേന്തി വിശ്വാസികൾ ഭക്തിപൂർവം പങ്കുചേരും.
ഉച്ചയ്ക്കു 2നു പള്ളിമുറ്റത്തുനിന്ന് റാസ ആരംഭിക്കും. വാദ്യമേളങ്ങൾ അകമ്പടിയാകും.
കണിയാംകുന്ന് കുരിശുപള്ളി ചുറ്റി മണർകാട് കവലയിലുള്ള കുരിശുപള്ളി വഴി കരോട്ടെപ്പള്ളി കടന്നു കത്തീഡ്രലിൽ തിരിച്ചെത്തും. വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദർശനത്തിനായി തുറക്കുന്ന പ്രസിദ്ധമായ നടതുറക്കൽ 7നു രാവിലെ 11.30ന് ആണ്.
ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായുടെ കാർമികത്വത്തിലാണു നടതുറക്കൽ ചടങ്ങുകൾ.
പ്രധാന പെരുന്നാൾ ദിവസമായ 8ന് ഉച്ചയ്ക്ക് 2നു കരോട്ടെപ്പള്ളി ചുറ്റിയുള്ള പ്രദക്ഷിണത്തിനു ശേഷം നേർച്ചവിളമ്പോടെ പെരുന്നാൾ സമാപിക്കും. 14നു സ്ലീബാ പെരുന്നാളിൽ 5നു സന്ധ്യാനമസ്കാരത്തെ തുടർന്നാണു നട
അടയ്ക്കൽ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]