
പാലാ ∙ പാലാ-തൊടുപുഴ ഹൈവേയിൽ അപകടങ്ങളേറുന്നു. പുനലൂർ-മൂവാറ്റുപുഴ ഹൈവേയുടെ ഭാഗമായ പാതയിൽ വാഹനങ്ങളുടെ അമിത വേഗമാണ് പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നത്.അമിത വേഗത്തിൽ എത്തിയ കാർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ എത്തിയ 2 സ്കൂട്ടറുകൾ ഇടിച്ചു തെറിപ്പിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ 2 യുവതികൾ മരിച്ചതാണ് അപകട
പരമ്പരയിൽ അവസാനത്തേത്. അപകടത്തിൽപെട്ട
സ്കൂട്ടറുകളിൽ ഒന്നിൽ അമ്മയ്ക്കൊപ്പം സ്കൂളിലേക്കു പോകുകയായിരുന്ന കുട്ടിക്ക് ഗുരുതര പരുക്കേറ്റു.
2018ൽ പൂർത്തിയായ ഹൈവേയിൽ പാലാ മുതൽ നെല്ലാപ്പാറ വരെ 7 വർഷത്തിനുള്ളിൽ 300ൽ ഏറെ അപകടങ്ങളാണ് ഉണ്ടായത്. 50ൽ ഏറെ പേർ മരിക്കുകയും ചെയ്തു.
ഒട്ടേറെ പേർക്കു പരുക്കേറ്റു. കേസെടുക്കാത്ത ഒട്ടേറെ അപകടങ്ങളുമുണ്ട്.
നെല്ലാപ്പാറ, പിഴക് പാലം, പിഴക്, മാനത്തൂർ, കുറിഞ്ഞി, ഐങ്കൊമ്പ് തുടങ്ങിയ സ്ഥലങ്ങളിലാണ് അപകടങ്ങളിലേറെയും ഉണ്ടായിട്ടുള്ളത്.
ഹൈവേയിൽ പ്രവിത്താനത്തും മാനത്തൂരിലും ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നും പ്രവർത്തിക്കുന്നില്ല.
മുണ്ടാങ്കലിൽ 2 വർഷം മുൻപ് എഐ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.28 കിലോമീറ്റർ വരുന്ന പാലാ-തൊടുപുഴ ഹൈവേയിൽ നെല്ലാപ്പാറയ്ക്കും ഐങ്കൊമ്പിനുമിടയിലെ 8 കിലോമീറ്ററിനുള്ളിലാണ് അപകടങ്ങളിൽ ഏറെയും ഉണ്ടായിട്ടുള്ളത്.നെല്ലാപ്പാറയിൽനിന്ന് ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങൾക്ക് വേഗം വർധിക്കുന്നതോടെ അപകടങ്ങൾ കൂടും. തിരുവനന്തപുരം ഭാഗത്തേക്കുള്ള യാത്രക്കാർ ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് ഇതുവഴി കടന്നു പോകുന്നത്.
അമിതവേഗം വില്ലൻ
വളരെ മിനുസമുള്ള റോഡും മഴയും അമിത വേഗവുമെല്ലാം അപകടങ്ങൾക്ക് ഇടയാക്കുകയാണ്.
അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ തെന്നി മറിഞ്ഞും മതിലുകളിൽ ഇടിച്ചുമാണ് അപകടങ്ങളിലേറെയും സംഭവിക്കുന്നത്. ആധുനിക നിലവാരത്തിലുള്ള റോഡിൽ അമിത വേഗമാണ് അപകടങ്ങളുടെ പ്രധാന കാരണമെന്നു നാട്ടുകാർ പറയുന്നു.
വളവുകൾ കുറഞ്ഞ റോഡിൽ ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നതും അപകടങ്ങൾക്ക് മറ്റൊരു കാരണമാണ്. കോടികൾ മുടക്കി ഹൈവേയിൽ സ്ഥാപിച്ച സോളർ ലൈറ്റുകൾ ഒന്നുപോലും കത്തുന്നില്ല. ചില വിളക്കുകാലുകളും വാഹനങ്ങളിടിച്ചു തകർന്നു.
മറ്റുള്ളവയിലെ ബാറ്ററികൾ മോഷണം പോയി. പൊതുമരാമത്ത് റോഡായതിനാൽ തദ്ദേശ സ്ഥാപനങ്ങൾക്ക് വഴി വിളക്കുകൾ സ്ഥാപിക്കാനും കഴിയുന്നില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]