
കറുകച്ചാൽ ∙ ടൗണിൽ അനധികൃത വഴിയോരക്കച്ചവടവും വണ്ടിയിലുള്ള കച്ചവടവും പൊടിപൊടിക്കുന്നു. പരാതി നൽകി മടുത്ത് വ്യാപാരികൾ.
വഴിയോരങ്ങളിലെ അനധികൃതക്കച്ചവടം നിർത്താൻ നടപടി ആവശ്യപ്പെട്ട് വ്യാപാരികൾ ജില്ലാ കലക്ടർക്ക് വരെ പരാതി നൽകിയിട്ടും ഇതേവരെ നടപടി ഉണ്ടായില്ല. ദിവസങ്ങൾ കഴിയുന്തോറും അനധികൃത കടകളുടെ എണ്ണം കൂടി വരികയാണ്.
പച്ചക്കറി, പഴങ്ങൾ, മീൻ, പ്ലാസ്റ്റിക്, പലചരക്ക്, സ്റ്റേഷനറി സാധനങ്ങൾ തുടങ്ങി ഇലക്ട്രിക് സാധനങ്ങളും വഴിയോരത്ത് ലഭ്യമാണ്.
എൻഎസ്എസ് ജംക്ഷൻ മുതൽ നെത്തല്ലൂർ വരെ റോഡിന് ഇരുവശത്തുമുള്ള അനധികൃത കച്ചവടം കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും ബുദ്ധിമുട്ടാകുന്നുണ്ട്.
വാഹനങ്ങൾ തലങ്ങും വിലങ്ങും ഇട്ടാണ് കച്ചവടം.വാഴൂർ റോഡിൽ തിരക്കും ഗതാഗതക്കുരുക്കും പതിവാണ്. ബവ്കോയുടെ സമീപം റോഡിന് ഇരുവശവും നടപ്പാതയും കയ്യേറിയാണു കച്ചവടം.
മദ്യം ശേഖരിച്ചു ചില്ലറ വിൽപന നടത്തുന്ന വഴിയോരക്കച്ചവടക്കാരുണ്ട്. കറുകച്ചാൽ കവല മുതൽ അണിയറപ്പടി – നെത്തല്ലൂർ വരെ വഴിയോരക്കച്ചവടം കൂടിയതോടെ വലിയ തിരക്കാണ്.കൂടാതെ സാധനങ്ങൾ വാങ്ങാൻ എത്തുന്നവരുടെ വാഹനങ്ങളും റോഡരികിലാണ് നിർത്തിയിടുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]