
കോത്തല ∙ സ്കൂൾ വിദ്യാർഥികളെ കയറ്റി വാഹനം തിരിക്കുന്നതിനിടയിൽ റോഡ് ഇടിഞ്ഞുതാണ് ഗർത്തം രൂപപ്പെട്ടു. 13ാം മൈൽ – വല്യപാറ റോഡിൽ പുത്തൻകണ്ടം ഭാഗത്താണ് ഗർത്തം രൂപപ്പെട്ടത്.
ചൊവ്വാഴ്ച രാവിലെ 9.30നായിരുന്നു സംഭവം. വിദ്യാർഥികളെ കയറ്റി ബസ് മുൻപോട്ട് എടുത്തയുടൻ റോഡ് നാലടി താഴ്ചയിൽ ഇടിഞ്ഞ് താഴുകയായിരുന്നു.
ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലാണ് അപകടം ഒഴിവായത്. റോഡിനോട് ചേർന്നാണ് പാലമറ്റം തോടുള്ളത്. വെള്ളക്കല്ലുങ്കൽ, ഗന്ധർവസ്വാമി ക്ഷേത്രങ്ങളിലേക്കും പോകുന്നതിന് ആശ്രയിക്കുന്നതും ഈ റോഡിനെയാണ്.
പഞ്ചായത്തിൽനിന്ന് അധികൃതരെത്തി സ്ഥലം സന്ദർശിച്ചു. മുളങ്കമ്പുകൾ ഉപയോഗിച്ച് നാട്ടുകാർ മുന്നറിയിപ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]