
ജെസിബിയിൽ കയറി അടുത്തെത്തി, ചകിരിയും ‘മയക്കു മരുന്നും’ പ്രയോഗിച്ച് തേനീച്ചകളെ ഓടിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചങ്ങനാശേരി ∙ പൊലീസുകാർക്കും പൊതുജനങ്ങൾക്കും ഭീഷണിയായ രണ്ട് കൂറ്റൻ പെരുന്തേനീച്ച കൂടുകൾ നീക്കം ചെയ്തു. കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള കോട്ടയം ജില്ലാ പ്രസിഡന്റും മുൻ പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്റുമായ ജോഷി മൂഴിയാങ്കലാണ് പൊലീസ് സ്റ്റേഷൻ കെട്ടിടത്തിലുണ്ടായിരുന്ന രണ്ട് കൂറ്റൻ തേനീച്ച കൂടുകൾ നീക്കം ചെയ്തത്.
തൃക്കൊടിത്താനം എസ്എച്ച്ഒ എം.ജെ.അരുണിന്റെ നിർദേശപ്രകാരം പഞ്ചായത്ത് അംഗം ജിൻസൺ മാത്യു, എസ്ഐ പി.സിബിമോൻ, ഷാജി ഐലക്കുന്നേൽ, മോഹനൻ വരിക്കാനിയ്ക്കൽ, പൊതുപ്രവർത്തകനായ ടോണി കുട്ടംപേരൂർ എന്നിവരുടെ നേതൃത്വത്തിലാണ് നീക്കം ചെയ്യൽ.
സ്റ്റേഷനിലെത്തിച്ച ജെസിബിയിൽ കയറിയാണ് ജോഷി തേനീച്ച കൂടുകളെ നീക്കം ചെയ്തത്. ഓലയും ചകിരിയും തേനീച്ചകളെ മയക്കാനുള്ള മരുന്നും പുകച്ച് തേനീച്ചകളെ മാറ്റിയതിനു ശേഷം കൂട് ചെത്തി താഴെയിടുകയായിരുന്നു. രണ്ട് മാസത്തിലേറയായി സ്റ്റേഷൻ കെട്ടിടത്തിലുണ്ടായിരുന്ന തേനീച്ചകളെ ഭയന്ന് കഴിയുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും.