
പുതുപ്പള്ളി പെരുന്നാൾ: ഗതാഗത നിയന്ത്രണം ഇന്നു മുതൽ; ക്രമീകരണങ്ങൾ ഇങ്ങനെ..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുതുപ്പള്ളി ∙ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചു പുതുപ്പള്ളി ടൗൺ ഭാഗത്തേക്ക് ഇന്നു വൈകിട്ട് 5 മുതൽ രാത്രി 9 വരെയും നാളെ ഉച്ച കഴിഞ്ഞ് 2 മുതൽ രാത്രി 9 വരെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
∙ കോട്ടയത്തു നിന്നു കറുകച്ചാൽ ഭാഗത്തേക്കുള്ള വാഹനങ്ങൾ മന്ദിരം കലുങ്ക് ജംക്ഷനിലെത്തി പുമ്മറ്റം, കാഞ്ഞിരത്തുംമൂട്, ആറാട്ടുചിറ, നാരകത്തോട്, വെട്ടത്തുകവല, കൈതേപ്പാലം വഴി യാത്ര തുടരാം.
∙ കോട്ടയത്തു നിന്നു ഞാലിയാകുഴി, തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങൾ കഞ്ഞിക്കുഴിയിലെത്തി ദേവലോകം, കൊല്ലാട്, നാൽക്കവല, പാറയ്ക്കൽക്കടവ്, ഓട്ടക്കാഞ്ഞിരം, പരുത്തുംപാറ വഴി പോകണം.
∙ മണർകാട് ഭാഗത്ത് നിന്നു കറുകച്ചാൽ, തെങ്ങണ, ചങ്ങനാശേരി ഭാഗത്തേക്കുള്ള വാഹനങ്ങൾ കാഞ്ഞിരത്തുംമൂട്, ആറാട്ടുചിറ, നാരകത്തോട്, വെട്ടത്തുകവല, കൈതേപ്പാലം വഴി പോകണം
∙ കറുകച്ചാൽ ഭാഗത്തുനിന്നു മണർകാട്, പാമ്പാടി, കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങൾ എറികാട് യുപി സ്കൂൾ ജംക്ഷനിലെത്തി നാരകത്തോട്, ആറാട്ടുചിറ, കാഞ്ഞിരത്തുംമൂട് വഴി മണർകാടിന് പോകണം.
∙ തെങ്ങണ ഭാഗത്തുനിന്നു കോട്ടയത്തേക്കു പോകാൻ എരമല്ലൂർ സ്കൂൾ ജംക്ഷനിലെത്തി ഓട്ടക്കാഞ്ഞിരം വഴി പാറയ്ക്കൽ കടവിൽ എത്തി നാൽക്കവല വഴി യാത്ര തുടരാം
∙ പാലൂർപ്പടി – പുതുപ്പള്ളി പള്ളി റോഡ് ആംബുലൻസ്, അഗ്നിരക്ഷാസേന തുടങ്ങി അവശ്യ സർവീസിനായി നിയന്ത്രിച്ചിട്ടുണ്ട്. റോഡിൽ മറ്റു പാർക്കിങ്ങിന് നിരോധനമുണ്ട്.
∙ പുതുപ്പള്ളി കവലയ്ക്കും എരമല്ലൂർ കലുങ്കിനും ഇടയിൽ പാർക്കിങ്ങും ഗതാഗതവും നിയന്ത്രിച്ചിട്ടുണ്ട്.
ടിപ്പർ, ലോറി, ചരക്കുലോറി നിയന്ത്രണം
∙ മണർകാട് ഭാഗത്തുനിന്നു കറുകച്ചാൽ ഭാഗത്തേക്കുള്ള വാഹനങ്ങൾ പാമ്പാടി, ഇലക്കൊടിഞ്ഞി, മാന്തുരുത്തി വഴിയും കറുകച്ചാൽ ഭാഗത്തുനിന്നു മണർകാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ മാന്തുരുത്തി, ഇലക്കൊടിഞ്ഞി, പാമ്പാടി വഴിയും യാത്ര തുടരണം.
∙ കോട്ടയം ഭാഗത്തുനിന്നു തെങ്ങണ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ എംസി റോഡ് വഴി ചിങ്ങവനത്തെത്തി ഇടത്തേക്കു തിരിഞ്ഞുപോകണം.
∙ തെങ്ങണ ഭാഗത്തുനിന്നു കോട്ടയം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ ഞാലിയാകുഴി ജംക്ഷനിലെത്തി ഇടത്തേക്കു തിരിഞ്ഞ് പന്നിമറ്റം, പാക്കിൽ, മുളംകുഴ വഴി എംസി റോഡിലെത്തി പോകണം.