കോട്ടയം∙ അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന സിപിആർ (Cardiopulmonary Resuscitation) പ്രായോഗിക പരിശീലന പരിപാടി കോട്ടയം എം.ടി.സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. സ്കൂളിലെ 1976-ലെ പത്താം ക്ലാസ് ബാച്ചിന്റെ സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിശീലന ക്ലാസ് സംഘടിപ്പിച്ചത്.
പ്രശസ്ത ഹൃദ്രോഗ വിദഗ്ധനും ഇതേ സ്കൂളിലെ 1976 ബാച്ച് പൂർവ വിദ്യാർഥിയുമായ ഡോ.
ഫിലിപ്പോസ് ജോൺ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഹൃദയാഘാതം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ ഒരു സാധാരണക്കാരന് എങ്ങനെ പ്രഥമശുശ്രൂഷ നൽകി ഒരാളുടെ ജീവൻ നിലനിർത്താം എന്നതിനെക്കുറിച്ച് അദ്ദേഹം വിദ്യാർഥികൾക്ക് നേരിട്ട് പരിശീലനം നൽകി.
സ്കൂളിലെ വിദ്യാർഥികൾക്ക് ഈ അറിവ് പകർന്നുനൽകുന്നത് വഴി സമൂഹത്തിന് വലിയൊരു മുതൽക്കൂട്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
1976 ബാച്ചിന്റെ മുൻകൈയിൽ നടന്ന ചടങ്ങിൽ ബാച്ച് പ്രതിനിധികളായ സി.ഇ.ടൈറ്റസ്, പോൾ മാത്യു, മീന പോൾ മാത്യു, ജി.ജോർജ്, രഞ്ജിത്ത് മാത്യു, കെ.ശങ്കരൻകുട്ടി എന്നിവർ പങ്കെടുത്തു. വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർഥികളും ഉൾപ്പെടെ നിരവധി പേർ പരിശീലന പരിപാടിയിൽ സന്നിഹിതരായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

