പാമ്പാടി ∙ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭീഷണിയായി തേനീച്ച കൂട്. പാമ്പാടി താലൂക്ക് ആശുപത്രിയിലെ ഡെന്റൽ, ഫാർമസി വിഭാഗങ്ങൾക്കു മുൻപിലുള്ള വൃക്ഷത്തിലാണ് തേനീച്ചക്കൂട്ടം കൂട് കൂട്ടിയത്.
ശക്തമായ കാറ്റോ, പക്ഷികളുടെ ആക്രമണമോ ഉണ്ടായാൽ ഇവ ഇളകാൻ സാധ്യതയുണ്ട്. വിവരം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും നടപടി ഉണ്ടായില്ല.
താലൂക്ക് ആശുപത്രി പാമ്പാടിയിലേയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ പ്രധാന ആശ്രയമാണ്.
അതേസമയം, അഗ്നിരക്ഷാസേനയെ ബന്ധപ്പെടുകയും അവരുടെ നിർദേശപ്രകാരം വനംവകുപ്പിനെ വിവരം അറിയിച്ചതായും ആശുപത്രി അധികൃതർ വ്യക്തമാക്കി. മൂന്നു വർഷം മുൻപ് ആശുപത്രിയുടെ ഐപി, അത്യാഹിത വിഭാഗങ്ങളുടെ കെട്ടിടത്തിനു മുകളിൽ ഉയരത്തിൽ തേനീച്ചകൾ കൂട് കൂട്ടിയിരുന്നു.
അന്ന് ഈരാറ്റുപേട്ടയിൽ നിന്നും വിദഗ്ധനെ വരുത്തിയാണ് പ്രശ്നം പരിഹരിച്ചത്. അപകട
സാധ്യത വർധിക്കുന്നതിനാൽ അടിയന്തര നടപടി ഉണ്ടാകണമെന്നാണ് രോഗികളുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

