ചങ്ങനാശേരി ∙ ഒടുവിൽ ജലഅതോറിറ്റി കണ്ടെത്തി, നാട്ടുകാരുടെ വെള്ളംകുടി മുട്ടിച്ചത് കെഎസ്ഇബിയാണെന്ന്. റോഡരികിലെ ഒരു പോസ്റ്റാണ് നാടിനെ മുഴുവൻ പോസ്റ്റാക്കിയത്. 22 ദിവസമാണ് വാഴപ്പള്ളി നഗർ, പാലാത്ര, കണ്ണംപേരൂർചിറ ഭാഗത്തെ ജനം ശുദ്ധജലം ലഭിക്കാതെ നട്ടം തിരിഞ്ഞത്.
ക്രിസ്മസ് – പുതുവത്സര ദിനങ്ങളും ശുദ്ധജലമില്ലാതെ ആഘോഷിക്കേണ്ടി വന്നു.
എംസി റോഡരികിൽ വൈദ്യുതി പോസ്റ്റ് സ്ഥാപിക്കുന്നതിനിടെ പൊട്ടിയ പൈപ്പ് നന്നാക്കുന്നതിനു പകരം കെഎസ്ഇബി ജീവനക്കാരും കരാർ തൊഴിലാളികളും എൻഡ് ക്യാപ് ഇട്ട് പൈപ്പ് അടച്ചതോടെയാണു ശുദ്ധജലം മുടങ്ങിയത്. പൈപ്പ് പൊട്ടിയ വിവരം പോസ്റ്റ് സ്ഥാപിച്ചവർ ജല അതോറിറ്റിയെ അറിയിച്ചതുമില്ല.
ശുദ്ധജലം മുടങ്ങിയത് കണ്ടുപിടിക്കാൻ ജലഅതോറിറ്റി എംസി റോഡിൽ നിന്നു വാഴപ്പള്ളി നഗറിലേക്കുള്ള പന്ത്രണ്ടിലധികം ഭാഗത്താണ് കുഴിച്ചു നോക്കിയത്.
തകരാർ കണ്ടുപിടിക്കാൻ നാട്ടുകാരും മുന്നിട്ടിറങ്ങി. ദിവസങ്ങളോളം പലയിടത്തും കുഴിച്ചു നോക്കി.
ഒടുവിൽ എംസി റോഡ് ഭാഗത്തേക്ക് പരിശോധന ആരംഭിച്ചപ്പോഴാണ് പുതിയ വൈദ്യുതി പോസ്റ്റ് കണ്ട് സംശയം തോന്നിയത്.
കെഎസ്ഇബി ജീവനക്കാരെയെത്തിച്ച് പോസ്റ്റിനു താഴത്തെ മണ്ണ് നീക്കിയപ്പോഴാണ് പൊട്ടിയ പൈപ്പ് എൻഡ് ക്യാപ് ഇട്ട് അടച്ചിരിക്കുന്നത് കണ്ടത്. ചെറുകരക്കുന്നിലെ ടാങ്കിൽ നിന്നുള്ള 160 എംഎം പിവിസി പൈപ്പാണിത്.
350 ലധികം കുടുംബങ്ങളും മറ്റ് സ്ഥാപനങ്ങളുമാണ് ശുദ്ധജലം ലഭിക്കാതെ 22 ദിവസം കഴിഞ്ഞത്. ജലഅതോറിറ്റിയുടെ ശുദ്ധജലം മാത്രമാണ് നാട്ടുകാരുടെ ആശ്രയം.
ചെയ്തു.
വലിയ വില..
ഈ അനാസ്ഥയ്ക്കു നാട്ടുകാർ കൊടുക്കേണ്ടി വന്നത് വലിയ വില.
ഭൂരിഭാഗം സാധാരണക്കാർ കഴിയുന്ന മേഖലയാണ് വാഴപ്പള്ളി നഗർ, പാലാത്ര, കണ്ണംപേരൂർചിറ പ്രദേശം. ദിവസ വേതനത്തിനും കൂലിത്തൊഴിലിനും പോകുന്നവരുമാണ് ഏറെ പേരും. ശുദ്ധജലം മുടങ്ങിയതോടെ വരുമാനത്തിന്റെ വലിയൊരു പങ്കും വെളളം വിലയ്ക്കു വാങ്ങാൻ ചെലവഴിച്ചു. ആഴ്ചയിൽ 1000 രൂപ വരെ വെള്ളം വാങ്ങാൻ മാറ്റി വയ്ക്കേണ്ടി വന്നതോടെ പലരും ക്രിസ്മസ് പുതുവത്സര ആഘോഷവും കുറച്ചു.
കുട്ടികൾക്ക് പടക്കം പോലും വാങ്ങി നൽകാൻ കഴിയാതെ പോയ കുടുംബങ്ങളുമുണ്ട്. ജല അതോറിറ്റിക്കും നഷ്ടം സംഭവിച്ചു.
ടാങ്കിൽ നിന്നു ശുദ്ധജലം തുറന്നുവിട്ടും പരിശോധന നടത്തിയിരുന്നു. എൻഡ് ക്യാപ് ഇട്ടത് കൊണ്ടുള്ള മർദം കാരണം ഇതിനിടയിൽ പലയിടത്തും പൈപ്പ് പൊട്ടുകയും ചെയ്തു.
കെഎസ്ഇബി പറയുന്നു
പോസ്റ്റിടുന്നതിനിടെ പൈപ്പ് തകർന്നപ്പോൾ വെള്ളം കണ്ടിരുന്നില്ല.
ശുദ്ധജലം വിതരണം ചെയ്യാത്ത പൈപ്പാണെന്ന് കരുതിയാണ് തൊഴിലാളികൾ എൻഡ് ക്യാപ്പിട്ട് അടച്ചത്.
ജലഅതോറിറ്റി പറയുന്നു
സംഭവത്തിൽ വിശദീകരണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് കെഎസ്ഇബിക്ക് കത്തു നൽകും. പൈപ്പ് പൊട്ടിച്ചത് കൃത്യമായി അറിയിച്ചിരുന്നെങ്കിൽ ഈ പ്രശ്നങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല.
പലയിടത്തായി പരിശോധന നടത്തിയും മറ്റും ജലഅതോറിറ്റിക്ക് സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

