എരുമേലി ∙ ശുചിത്വപൂർണമായ തീർഥാടനം സാധ്യമാക്കാൻ ശബരിമല പാതകളിൽ ഹരിത ചെക്ക് പോസ്റ്റുകൾ ആരംഭിച്ചു. പ്ലാസ്റ്റിക് ഉൾപ്പെടെ പാഴ് – അജൈവ വസ്തുക്കൾ വഴിയിൽ തള്ളാതെ ഹരിത കർമ സേനയ്ക്ക് കൈമാറാനുമാണ് ഹരിതചെക്ക് പോസ്റ്റുകൾ ആരംഭിച്ചിരിക്കുന്നത്. ശബരിമല പാതയിൽ 12 സ്ഥലങ്ങളിൽ ഹരിതകർമസേനയുടെ നേതൃത്വത്തിൽ ശബരിമല തീർഥാടനം സമാപിക്കുന്നതുവരെ ഇത്തരം സാധനങ്ങൾ ദിവസവും സംഭരിക്കുകയും ചെയ്യും.
കൃത്യമായ സംസ്കരണം ഉൾപ്പെടെ പുനരുപയോഗത്തിന് ശേഖരിക്കുന്നതിനായാണ് ഹരിത ചെക്ക് പോസ്റ്റുകൾ പ്രവർത്തിക്കുക.
ശബരിമല പാതയുടെ എരുമേലി പഞ്ചായത്തിലേക്കുള്ള പ്രവേശന ഭാഗമായ കൊരട്ടിപാലം മുതൽ സെന്റ് തോമസ്സ്കൂൾ ജംക്ഷൻ വരെയും, തീർഥാടകർ കുളിക്കുന്ന ഓരുങ്കൽക്കടവ്, പരമ്പരാഗത കാനന പാതയുടെ തുടക്കമായ ചരള – പേരൂർത്തോട് റോഡും ഇരുമ്പൂന്നിക്കര – കോയിക്കക്കാവ് റോഡും, പ്രധാന ശബരിമല പാതയിലെ കരിങ്കല്ലുമ്മൂഴി മുതൽ കനകപ്പലം വരെയും, മുക്കൂട്ടുതറ – തൂങ്കുഴിപ്പടി റോഡിലും, മുക്കൂട്ടുതറ മുതൽ പാണപിലാവ് വരെയും, പാണപിലാവ് – എരുത്വാപ്പുഴ – കണമല കടവ് റോഡിലും, മൂക്കൻപെട്ടി മുതൽ കാളകെട്ടി വരെയും ആണ് 12 സ്ഥലങ്ങളിൽ ഹരിത ചെക്ക് പോസ്റ്റുകളായി ഡ്യൂട്ടി പോയിന്റുകൾ പ്രവർത്തിക്കുക.
തദ്ദേശ സ്വയം ഭരണ വകുപ്പ്, ജില്ലാ ശുചിത്വ മിഷൻ എന്നിവയുടെ മേൽനോട്ടത്തിൽ എരുമേലി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ചെക്ക് പോസ്റ്റുകളുടെ പ്രവർത്തനം.
എരുമേലി ∙ തീർഥാടക മേഖലയിൽ രാസകുങ്കുമം വിൽപനയ്ക്കെതിരെ കർശന നിലപാടുമായി പഞ്ചായത്ത്. ഹൈക്കോടതി നിരോധിച്ചിട്ടും ജൈവകുങ്കുമം എന്ന പേരിൽ സംശയകരമായ കുങ്കുമം വിൽപന നടത്തിയ സ്ഥാപനത്തിനെതിരെ പഞ്ചായത്ത് ഹൈക്കോടതിയെ സമീപിച്ചു.
ജൈവകുങ്കുമം എന്ന പേരിൽ എരുമേലിയിലെ കച്ചവടസ്ഥാപനങ്ങളിൽ വ്യാപകമായി രാസകുങ്കുമം വിൽപന നടത്തുന്നതായും പഞ്ചായത്ത് കോടതിയിൽ വ്യക്തമാക്കി. ഇതിനെതിരെ ശക്തമായ നടപടി വേണമെന്നും പഞ്ചായത്ത് ആവശ്യപ്പെട്ടു.
ഇതിന്റെ അടിസ്ഥാനത്തിൽ കുങ്കുമം വിൽപന നടത്തിയ സ്വകാര്യ ഏജൻസിയെയും ഇതുപരിശോധന നടത്തി റിപ്പോർട്ട് നൽകിയ ലബോറട്ടറിയെയും പ്രതി ചേർക്കാനും ഇവർക്ക് നോട്ടിസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു. ശക്തമായ പരിശോധന നടത്തി ശക്തമായ നടപടി സ്വീകരിക്കാനും കോടതി നിർദേശിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

