കോട്ടയം ∙ പ്രമേഹ ദിനവും ശിശുദിനവും ഒത്തുവരുന്ന 14ന് മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ പ്രമേഹ രോഗമുള്ള 25 കുട്ടികൾക്ക് കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്ററിങ് (സിജിഎം) ഉപകരണം സൗജന്യമായി നൽകും. സ്പോൺസർമാരുടെ സഹായത്തോടെയാണിത്.
കുട്ടികൾക്കുള്ള സർക്കാർ പദ്ധതിയായ ‘മിഠായിയുടെ’ നേതൃത്വത്തിലാണ് ഇൻസുലിൻ, ഗ്ലൂക്കോമീറ്റർ, സ്ട്രിപ് എന്നിവ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തുന്നത്. പദ്ധതിയിൽ 200 കുട്ടികളാണ് ഉള്ളത്.ഫണ്ട് ഇല്ലാത്തതിനാൽ ഇൻസുലിൻ വിതരണത്തിൽ പ്രതിസന്ധിയുണ്ട്.
കേരള സോഷ്യൽ സെക്യൂരിറ്റി മിഷനാണ് കുട്ടികൾക്ക് ഇൻസുലിൻ എത്തിക്കുന്നത്.
ടൈപ്പ് ഒന്ന് പ്രമേഹം വന്ന കുട്ടികൾക്ക് ജീവിതകാലം മുഴുവൻ ഇൻസുലിൻ ആവശ്യമാണ്. പെട്ടെന്ന് പ്രവർത്തിക്കുന്ന അസ്പാർട്ട് ഇൻസുലിൻ ‘ മിഠായി’ പദ്ധതിയിൽ ലഭിക്കുന്നില്ല.
സുമനസ്സുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കൾ.
ടി.ആർ.ലതേഷ് കുമാർ, എക്സിക്യൂട്ടീവ് അംഗം, ടൈപ്പ് വൺ ഡയബറ്റിക് വെൽഫെയർ സൊസൈറ്റി. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

