തലയോലപ്പറമ്പ് ∙ വൈക്കം തോട്ടുവക്കത്ത് കനാലിലേക്കു കഴിഞ്ഞ ദിവസം കാർ മറിഞ്ഞ് യുവ ഡോക്ടർ മരിച്ചതിനു സമാനമായ അപകട സാധ്യതയാണ് ചെമ്പ് പഞ്ചായത്തിൽ മുക്കം – കൊല്ലേലി റോഡിൽ.
മൂവാറ്റുപുഴയാറിന്റെ തീരത്തോടു ചേർന്നുള്ള മുക്കം ഭാഗത്തെ വളവിൽ റോഡ് ആറ്റിലേക്ക് ഇടിഞ്ഞു താഴ്ന്നിട്ട് വർഷം മൂന്ന് കഴിഞ്ഞു. വിവിധ സ്കൂളുകളുടെ ഉൾപ്പെടെ നിരവധി വാഹനങ്ങൾ പോയിരുന്ന റോഡാണ് ഇടിഞ്ഞു താണത്.
തുടർന്ന് പ്രദേശവാസി കനിഞ്ഞു നൽകിയ സ്ഥലത്തുകൂടിയാണു നിലവിൽ ചെറുവാഹനങ്ങളും മറ്റും കടന്നു പോകുന്നത്.
അതും കണ്ണു ചിമ്മിയാൽ വാഹനം പുഴയിൽ വീണ് വലിയ അപകടം സംഭവിക്കും. റോഡ് ഇടിഞ്ഞു താഴ്ന്ന ഭാഗം കരിങ്കൽ ഭിത്തി കെട്ടി സംരക്ഷണ വേലി സ്ഥാപിക്കണം എന്ന ആവശ്യവുമായി നാട്ടുകാർ നിരവധി തവണ ബന്ധപ്പെട്ട
അധികൃതരെ സമീപിച്ചെങ്കിലും നാളിതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു. യാത്രക്കാരുടെ അപകട
ഭീഷണി ഒഴിവാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

