ചങ്ങനാശേരി ∙ മോട്ടർവാഹന വകുപ്പിന്റെ നീരീക്ഷണ ക്യാമറ മരച്ചില്ലകൾക്കിടയിൽ മറഞ്ഞു. ബൈപാസ് റോഡിൽ ബൈക്ക് റേസിങ്ങും അപകടങ്ങളും പതിവാകുന്നു.ബൈപാസ് റോഡിൽ പാലാത്ര ഭാഗത്ത് നടപ്പാതയ്ക്ക് സമീപം സ്ഥാപിച്ച വേഗ നിരീക്ഷണ ക്യാമറയാണ് മറഞ്ഞത്.
വർഷങ്ങൾക്ക് മുൻപ് കൊട്ടിഘോഷിച്ചാണ് ക്യാമറ സ്ഥാപിച്ചത്. എന്നാൽ ഇത് പിന്നീട് പ്രവർത്തനരഹിതവുമായെന്ന് നാട്ടുകാർ പറഞ്ഞു.
എങ്കിലും റോഡരികിലെ ക്യാമറ കണ്ട് ആരും ബൈക്ക് അഭ്യാസങ്ങൾ ഇറക്കിയില്ല. എന്നാൽ മരച്ചില്ലകൾ വളർന്ന് ക്യാമറ മറഞ്ഞ ധൈര്യത്തിൽ റേസിങ്ങും അഭ്യാസ പ്രകടനവും പതിവായി.
ആഡംബര ബൈക്കുകളിലെത്തുന്ന സംഘം രാത്രിയിലാണ് പായുന്നത്. വഴിവിളക്കുകളില്ലാത്തിനാൽ അപകട
ഭീഷണിയുമുണ്ട്. അടുത്തയിടെ അമിതവേഗത്തിലെത്തിയ ബൈക്ക് റോഡരികിൽ കൂടി നിന്നവർക്കിടയിലേക്കു പാഞ്ഞ് കയറി അപകടമുണ്ടായിരുന്നു.
നഗ്നമായ നിയമലംഘനം
∙അനധികൃതമായി രൂപമാറ്റം വരുത്തിയ ബൈക്കുകൾ പൊലീസിന്റെ കണ്ണുവെട്ടിച്ച് പായുന്നു.
രൂപമാറ്റം വരുത്തി വലിയ ശബ്ദം മുഴക്കിയാണ് ബൈക്കുകളിൽ കുട്ടി സംഘം പായുന്നത്. മടക്കി വയ്ക്കാവുന്ന രീതിയിലുള്ള നമ്പർ പ്ലേറ്റുകളാണ് പല ബൈക്കുകളിലും പിടിപ്പിച്ചിരിക്കുന്നത്.
പിന്നാലെ പോയാൽ ഇവർ അപകടത്തിൽ പെടുമെന്ന് കരുതിയാണ് പൊലീസും നടപടിക്ക് ഭയക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]