കോട്ടയം ∙ ഭിന്നശേഷി സംവരണത്തിന്റെ മറവിൽ അർഹരായ എയ്ഡഡ് അധ്യാപകർക്ക് നിയമന അംഗീകാരവും ശമ്പളവും നൽകാത്ത സംസ്ഥാന സർക്കാരിന്റെ നിലപാട് പ്രതിഷേധാർഹമാണെന്നും അത് തിരുത്തണമെന്നും കേരള കോൺഗ്രസ് ചെയർമാനും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ പി.ജെ.ജോസഫ്. പതിനാറായിരത്തോളം അധ്യാപകരാണ് വർഷങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യുന്നത്.
ജോലി ചെയ്തിട്ടും ശമ്പളം കൊടുക്കാത്തത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. മനുഷ്യത്വ വിരുദ്ധമായ നടപടികൾ സർക്കാർ പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കുഞ്ഞുങ്ങൾക്ക് അറിവ് പകർന്നുകൊടുക്കുന്ന, നാളത്തെ സമൂഹത്തെ വാർത്തെടുക്കേണ്ട
അധ്യാപകരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്.
ഭിന്നശേഷി സംബന്ധമായ നിയമപ്രശ്നം വിദ്യാഭ്യാസ വകുപ്പിന്റെ തെറ്റിദ്ധാരണാജനകമായ ഉത്തരവുകൾ വഴി സങ്കീർണമാക്കി കൊണ്ടിരിക്കുകയാണ്. സർക്കാരിന്റെ നീതി നിഷേധത്തിന്റെ ഇരകളായി അധ്യാപകർ മാറുന്നത് സാംസ്കാരിക കേരളത്തിന് ഭൂഷണമല്ല.
ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും നീതിക്കുവേണ്ടി പോരാടുന്ന അധ്യാപകരുടെ സമരത്തിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും പി.ജെ.ജോസഫ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]