ഈരാറ്റുപേട്ട ∙ വഴിയിൽ പിടഞ്ഞ ജീവനെക്കാൾ വലുതല്ല ട്രിപ് എന്ന് അവർ തീരുമാനിച്ചു.
കുറച്ചു താമസിച്ചാലും ഒരു ജീവൻ രക്ഷിച്ചിട്ടു മതി യാത്രയെന്നു യാത്രക്കാരും പറഞ്ഞു. ഉത്രാടദിനത്തിൽ ഒരു ജീവൻ രക്ഷിച്ച ചാരിതാർഥ്യത്തിലാണ് ഈരാറ്റുപേട്ട
കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരും ബസ് യാത്രക്കാരും. വ്യാഴാഴ്ച വാഗമണ്ണിൽ നിന്ന് ആലപ്പുഴയിലേക്കു പോയ ബസാണു വഴിയരികിൽ അപകടത്തിൽപെട്ടു കിടന്ന കോടതിക്കവല മാത്തൂർ ക്ഷേത്രം ശാന്തി തണ്ണീർമുക്കം ശ്യാംനികേതനിൽ ശ്യാമിന് (50) സഹായഹസ്തം നീട്ടിയത്.
കാറിടിച്ച് ഓടയിൽ വീണ സ്കൂട്ടർ യാത്രക്കാരനായ ശ്യാമിന് കാലിനും തലയ്ക്കും പരുക്കുണ്ട്.
രാവിലെ എട്ടോടെ ചേർത്തല കോക്കമംഗലത്തെത്തിയപ്പോഴാണ് റോഡിൽ ആൾക്കൂട്ടം കണ്ടത്. ബസ് നിർത്തി ഡ്രൈവർ കെ.ജെ.മാത്യുവും കണ്ടക്ടർ എ.ബിനുവും പുറത്തിറങ്ങി.
പരുക്കേറ്റ ശ്യാമിനെ ബസിലെ യാത്രക്കാരുടെ സഹായത്തോടെ മാത്യുവും ബിനുവും ബസിലേക്ക് എടുത്തുകയറ്റി. ചേർത്തല താലൂക്കാശുപത്രിയിൽ എത്തിച്ചശേഷമാണ് സ്റ്റാൻഡിലേക്കു ബസ് പോയത്.
ശ്യാമിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]