
തിരുവഞ്ചൂർ ∙ തിരുവഞ്ചൂർ കവലയിൽ റോഡിലെ കുഴികൾ അപകടഭീഷണിയാകുന്നു. അടുത്തടുത്തായി ഒന്നിലധികം കുഴികളാണ് ടാറിളകി രൂപപ്പെട്ടിരിക്കുന്നത്.
ഇരുചക്ര വാഹനങ്ങളടക്കം നൂറുകണക്കിനു വാഹനങ്ങൾ ദിവസവും റോഡിലൂടെ കടന്നുപോകുന്നുണ്ട്.
അതിനാൽ രാത്രികാലങ്ങളിൽ അപകടസാധ്യതയുണ്ട്. താൽക്കാലികമായി റോഡിലെ കുഴികളടച്ചിരുന്നുവെങ്കിലും വീണ്ടും കുഴി രൂപപ്പെടുകയായിരുന്നു.
കുഴികളടച്ചതിന്റെ അവശേഷിപ്പുകൾ റോഡിലുണ്ട്. മണർകാട് പള്ളിപ്പെരുന്നാളിന്റെ ഭാഗമായി തിരുവഞ്ചൂരിലൂടെ വാഹനങ്ങൾ വഴിതിരിച്ചുവിടാറുണ്ട്.
എന്നാൽ പെരുന്നാൾ ആരംഭിക്കാൻ ആഴ്ചകൾ മാത്രമുള്ളപ്പോഴും റോഡ് നവീകരണം ആരംഭിച്ചിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]