
കോട്ടയം ∙ റെയിൽവേ പാളത്തിനു സമീപം നഗരസഭാ പരിധിയിലെ ഓടയുടെ സംരക്ഷണഭിത്തി ഇടിഞ്ഞു. പാളത്തിനു ബലക്ഷയമോ അപകടാവസ്ഥയോ ഇല്ലെന്നു റെയിൽവേയും നഗരസഭയും പ്രതികരിച്ചു.
നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിനു പിന്നിലായി, മാലിന്യം ഒഴുകുന്നതിനുള്ള വലിയ ഓടയുടെ സ്ലാബും സംരക്ഷണ ഭിത്തിയുമാണ് ഇടിഞ്ഞത്. പാളങ്ങൾ സ്ഥിതി ചെയ്യുന്ന റെയിൽവേ ഭൂമിയുടെ അടിയിലൂടെ പോകുന്ന ഓട, ഗുഡ്സ് ഷെപ്പേഡ് റോഡിന് സമീപത്താണ് അവസാനിക്കുന്നത്.
സ്റ്റാൻഡിന് പിന്നിൽ നിന്ന് റെയിൽവേ പാളം വരെയുള്ള ഭാഗത്തെ ഓടയുടെ സ്ലാബുകളാണ് 100 മീറ്റർ നീളത്തിൽ ഇടിഞ്ഞു വീണത്.
കോൺക്രീറ്റ് ഇളകി കമ്പികൾ തെളിഞ്ഞുകാണാം. ഓടയിലെ ഒഴുക്ക് തടസ്സപ്പെട്ട് മലിനജലം പരിസരത്തു കെട്ടിക്കിടക്കുകയാണ്.
പാളത്തിന് അടിയിലും ഓടയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞിരുന്നെങ്കിലും റെയിൽവേ നന്നാക്കി. ഇനി നഗരസഭ പരിധിയുള്ള ഭാഗത്ത് സ്ലാബുകൾ ഇടാനുള്ള പണികളാണ് ഇവിടെ നടത്താനുള്ളതെന്ന് നഗരസഭാധികൃതർ പറഞ്ഞു.
പ്രശ്നം കൗൺസിൽ യോഗം ചർച്ച ചെയ്തു.
19 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് അംഗീകരിച്ചു. പദ്ധതി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി.
നഗരസഭ പരിധിയിലുള്ള ഓടയുടെ പണി ഉടൻ പൂർത്തിയാക്കും.
– ബിൻസി സെബാസ്റ്റ്യൻ, നഗരസഭാധ്യക്ഷ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]