
കുറവിലങ്ങാട് ∙ സംസ്ഥാനത്ത് ആദ്യമായി ദിവസ വരുമാനം ഒരു ലക്ഷം രൂപ എന്ന നേട്ടം സ്വന്തമാക്കി കുറവിലങ്ങാട് കോഴായിലെ കുടുംബശ്രീ പ്രീമിയം കഫേ. സംസ്ഥാനത്തെ 10 കുടുംബശ്രീ പ്രീമിയം കഫേകളിൽ കോഴായിലെ കഫേ ആണ് ഇതാദ്യമായി ഒരു ലക്ഷം രൂപ ഒറ്റ ദിവസം കൊണ്ട് നേടിയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ഈ നേട്ടം കൈവരിച്ചത്.
ജില്ലയിൽ കുടുംബശ്രീയുടെ ആദ്യ പ്രീമിയം കഫേ ആണ് കോഴായിലെ കെ.എം.മാണി തണൽ വഴിയോര വിശ്രമ കേന്ദ്രത്തിൽ പ്രവർത്തിക്കുന്നത്. ഏപ്രിൽ മാസത്തിലായിരുന്നു ഉദ്ഘാടനം.രണ്ട് ഷിഫ്റ്റുകളിലായി 13 പാചകക്കാരാണു കഫേയിൽ ഉള്ളത്.
52 കുടുംബശ്രീ വനിതകൾക്ക് തൊഴിൽ നൽകുന്ന സംരംഭമാണിത്. ഊണും ബിരിയാണിയും ആണ് വിൽപനയിൽ മുന്നിട്ടു നിൽക്കുന്നത്.
പിടിയും കോഴിയും പോലെയുള്ള സ്പെഷൽ വിഭവങ്ങളും ചൈനീസ് വിഭവങ്ങളും ഇവിടെ ഉണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]