തെരുവുനായ്ക്കളെ പേടിച്ച് കടുത്തുരുത്തി പോളിടെക്നിക് അടച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കടുത്തുരുത്തി ∙ ഗവ. പോളിടെക്നിക് കോളജ് സെക്യൂരിറ്റിയെയും പരിസരവാസികളായ രണ്ടുപേരെയും തെരുവുനായ കടിച്ചു. തെരുവുനായ ശല്യം രൂക്ഷമായതോടെ പോളിടെക്നിക് ഇന്നലെ അടച്ചു.പോളിയിലെ വാച്ച്മാൻ റെജിൻ (45), മാന്നാർ പടിഞ്ഞാറേമുക്കം തങ്കൻ (75), മാന്നാർ നാലുകണ്ടത്തിൽ ജസ്റ്റിൻ ജോയി (30) എന്നിവർക്കാണു തെരുവുനായയുടെ കടിയേറ്റത്. ഒട്ടേറെ വളർത്തുനായ്ക്കൾക്കും കടിയേറ്റു.
റെജിനു വ്യാഴാഴ്ച വൈകിട്ടും മറ്റു രണ്ടുപേർക്കും ഇന്നലെ രാവിലെയുമാണു കടിയേറ്റത്. നായയെ പിന്നീടു പിടികൂടി. വിദ്യാർഥികൾക്കു തെരുവുനായ്ക്കളുടെ കടിയേൽക്കാതിരിക്കാനാണ് ഇന്നലെ കോളജ് അടച്ചിട്ടതെന്നു പ്രിൻസിപ്പൽ പറഞ്ഞു.