
കോട്ടയം മെഡിക്കൽ കോളജിൽ ബാരിക്കേഡ് തകർത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ മെഡിക്കൽ കോളജിൽ പൊലീസ് ബാരിക്കേഡ് തകർത്ത് അകത്തുകയറി യൂത്ത് കോൺഗ്രസ് പ്രതിഷേധം. പ്രധാന കവാടത്തിന്റെ ഒരു ഭാഗത്തു സ്ഥാപിച്ച ബാരിക്കേഡ് തകർത്താണു പ്രവർത്തകരും നേതാക്കളും ഉള്ളിൽ കയറിയത്. മന്ത്രി വീണാ ജോർജിന്റെ കോലവും കത്തിച്ചു. കവാടത്തിന്റെ ഒരു വശം വാഹനങ്ങൾ കടന്നുപോകാൻ ഒഴിച്ചിട്ടായിരുന്നു സമരം. മെഡിക്കൽ കോളജ് ആശുപത്രി മാഫിയ ഭരണത്തിലാണെന്നും ഒരാളുടെ വ്യക്തിതാൽപര്യങ്ങളാണു നടക്കുന്നതെന്നും സമരം ഉദ്ഘാടനം ചെയ്ത ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു. കെഎസ്യുവിലൂടെയും യൂത്ത് കോൺഗ്രസിലൂടെയും വളർന്നുവന്ന ഒരു മുഖ്യമന്ത്രി ഉടൻ കേരളത്തിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രിയിൽ കൂട്ടിരിപ്പുകാർ വരെ മരിക്കുന്ന കൊലയാളി ഭരണമാണു നടക്കുന്നതെന്ന് അധ്യക്ഷത വഹിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. സാരിയുടുത്ത കാലനാണ് ആരോഗ്യമന്ത്രിയെന്നു സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി ആരോപിച്ചു.ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് മെഡിക്കൽ കോളജ് ആശുപത്രി പ്രധാന കവാടത്തിൽ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ബാരിക്കേഡിൽ തട്ടി ഐഎൻടിയുസി ജില്ലാ സെക്രട്ടറി സക്കീർ ചങ്ങംപള്ളിലിന്റെ കൈക്കു പരുക്കേറ്റു. ജലപീരങ്കി പ്രയോഗിച്ചെങ്കിലും ബാരിക്കേഡ് തകർത്ത് പ്രവർത്തകർ മുന്നോട്ടു കയറി. ഇവിടെ നിന്ന് കോലം കത്തിച്ചു.
ജില്ലാ പ്രസിഡന്റ് ഗൗരീശങ്കർ, നേതാക്കളായ ചിന്റു കുര്യൻ ജോയി, വി.കെ.ഷിബിന, സുബിൻ മാത്യു, ജോർജ് പയസ്, ജിന്റോ ടോമി, റെനോ പി.രാജൻ, മാത്യു കെ.ജോൺ, രാഹുൽ മറിയപ്പള്ളി, നിബു ഷൗക്കത്ത്, ആർ.വി.സ്നേഹ, ജോണി ജോസഫ്, ജോബിൻ ജേക്കബ്, ജയ്ജി പാലക്കലോടി തുടങ്ങിയവർ നേതൃത്വം നൽകി.