
ചാസ് അങ്കണത്തിൽ വൃക്ഷതൈ നട്ട് പരിസ്ഥിതി ദിനാചരണം
ചങ്ങനാശേരി ∙ പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി ചങ്ങനാശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (ചാസ്) അങ്കണത്തിൽ മുനിസിപ്പൽ ചെയർപേഴ്സൺ കൃഷ്ണകുമാരി രാജശേഖരൻ വൃക്ഷതൈ നട്ടു. പ്രകൃതിയെ കാത്തുപരിപാലിക്കേണ്ടതും സംരക്ഷിക്കേണ്ടതും നമ്മുടെ കടമയാണ്.
മനുഷ്യനുള്ളിടത്തോളം കാലം പ്രകൃതി സ്നേഹം തുടരേണ്ടതാണ്. പ്രകൃതിയെ അനുദിനം മലിനമാക്കിക്കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കുവാൻ നമ്മൾ തയാറാകണമെന്നും കൃഷ്ണകുമാരി രാജശേഖരൻ പറഞ്ഞു.
ചാസ് ഡയറക്ടർ ഫാ. ജോർജ് പനക്കേഴം, അസി.
ഡയറക്ടർമാരായ ഫാ. സെബാസ്റ്റ്യൻ കണ്ണാടിപ്പാറ, ഫാ.
ജോസഫ് ചോരേട്ട്ചാമക്കാല എന്നിവർ സന്നിഹിതരായിരുന്നു. ചാസ് സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം വൃക്ഷതൈ നട്ട് മുനിസിപ്പൽ ചെയർപേഴ്സൺ കൃഷ്ണ കുമാരി രാജശേഖരൻ നിർവഹിക്കുന്നു. ഡയറക്ടർ ഫാ.
ജോർജ്ജ് പനക്കേഴം, ഫാ. ജോസഫ് ചോരട്ട്ചാമക്കാല, ബിനു ജോസഫ് തുടങ്ങിയവർ സമീപം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]