
ഉമ്മൻ ചാണ്ടി സാർ എന്തിയേ? അഭിരാമിന്റെ ചോദ്യം വൈറൽ…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അമയന്നൂർ ∙ ചാണ്ടി ഉമ്മാ, ഉമ്മൻ ചാണ്ടി സാർ എന്തിയേ? സെന്റ് ആൽബർട്ട് എൽപി സ്കൂളിലെ കുരുന്നിന്റെ ചോദ്യം സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. അയർക്കുന്നം പഞ്ചായത്ത്തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ ചാണ്ടി ഉമ്മൻ എംഎൽഎയോട് രണ്ടാം ക്ലാസ് വിദ്യാർഥി അമയന്നൂർ വടക്കൻമണ്ണൂർ വീട്ടിൽ വി.ആർ.അഭിരാം (7) ആണ് നിഷ്കളങ്ക ചോദ്യം ചോദിച്ചത്.
ഇതുകേട്ട എംഎൽഎ അഭിരാമിനെ വാത്സല്യത്തോടെ വാരിപ്പുണർന്നു. ഉമ്മൻ ചാണ്ടി സാർ, കൂടെയുണ്ടെന്ന് മറുപടിയും നൽകി. ഉമ്മൻ ചാണ്ടിയുടെ ആരാധകൻ കൂടിയാണ് അഭിരാം. അമ്മ സ്വാതിയുടെ വീട് പുതുപ്പള്ളി പള്ളിയോടു ചേർന്നാണ്. അമ്മ വീട്ടിലെത്തുമ്പോൾ അദ്ദേഹത്തിന്റെ കബറിടത്തിൽ സന്ദർശനം നടത്തിയേ അഭിരാം തിരികെ പോരാറുള്ളുവെന്ന് മാതാപിതാക്കളായ സ്വാതിയും രതീഷും പറയുന്നു.