എരുമേലി∙ ഇന്നലെ പുലർച്ചെ മുതൽ രാവിലെ 9 വരെ ടൗണിൽ ഗതാഗതം മുടങ്ങി. ടൗണിലേക്കുള്ള റോഡിൽ പല ഇടങ്ങളിലും വാഹനങ്ങൾ പിടിച്ചിടുന്ന സ്ഥിതിയാണ് ഉണ്ടായത്.
ചന്ദനക്കുടം,പേട്ട തുള്ളൽ തുടങ്ങിയവ നടക്കുന്ന വരുംദിവസങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാനാണു സാധ്യത. എന്നാൽ ടൗണിൽ ഗതാഗതക്കുരുക്ക് വർധിക്കുമ്പോൾ മറ്റ് പ്രധാന റോഡുകളിലേക്ക് പോകാനുള്ള 2 വഴികൾ നന്നാക്കിയാൽ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് നാട്ടുകാർ പറയുന്നു.
ടൗണിൽ തിരക്കേറുമ്പോൾ ഉപയോഗിക്കാൻ കഴിയുന്ന സമാന്തര വഴികളായ കാരിത്തോട്, ഒഴക്കനാട് റോഡുകൾ തകർന്നതാണ് കൂടുതൽ ദുരിതത്തിന് കാരണമായത്. 2 റോഡുകളും പുനരുദ്ധാരണം നടത്താൻ പദ്ധതി ആയെങ്കിലും നിർമാണം വൈകുകയാണ്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ റോഡ് ടാർ ചെയ്യാൻ കഴിഞ്ഞാൽ ഗതാഗത പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയും.
വഴി ഒന്ന് കാരിത്തോട്
എരുമേലി – ചേനപ്പാടി റോഡിന്റെ ഭാഗമാണ് കാരിത്തോട് റോഡ്. ഇവിടെ ഒരു കിലോമീറ്റർ മാത്രമാണ് ടാറിങ് നടത്താനുള്ളത്.
കാഞ്ഞിരപ്പള്ളി പൊൻകുന്നം ഭാഗത്തേക്ക് എരുമേലിയിൽനിന്നു വാഹനങ്ങൾ തിരിച്ചുവിടാൻ കഴിയുന്നതാണ് ഈ റോഡ്.
വഴി രണ്ട് ഒഴക്കനാട്
എരുമേലി ടൗൺ ഒഴിവാക്കി കനകപ്പലം, ചേനപ്പാടി, ഒരുങ്കൽ കടവ് വഴി വെച്ചുചിറ, മുക്കൂട്ടുതറ റാന്നി മണിമല, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലേക്ക് പോകാൻ കഴിയുന്ന റോഡാണ് ഒഴക്കനാട് റോഡ്. ഈ റോഡും തകർന്ന് ഗതാഗതയോഗ്യമല്ലാതായി. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

