എരുമേലി ∙ ശുചിമുറി ഉപയോഗത്തിനു തീർഥാടകരിൽ നിന്ന് അമിത തുക ഈടാക്കിയതായി കണ്ടെത്തിയതിനെ തുടർന്ന് റവന്യു കൺട്രോൾ റൂം ദേവസ്വം ബോർഡ് മൈതാനങ്ങളിൽ നിന്ന് പിഴ ഈടാക്കി. രണ്ട് മൈതാനങ്ങളിൽ നിന്ന് 5000 രൂപ വീതം 10000 രൂപയാണ് പിഴ ഈടാക്കിയത്.
ദേവസ്വം ബോർഡ് കരാർ നൽകിയതിലും ഇരട്ടിത്തുക ശുചിമുറി ഉപയോഗത്തിനായി ഈടാക്കിയതായി പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എരുമേലിയിലും പരിസരങ്ങളിലും പാർക്കിങ് മൈതാനങ്ങളിൽ തീർഥാടകരെ വ്യാപകമായി ചൂഷണം ചെയ്തിട്ടും റവന്യു വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി ആക്ഷേപങ്ങൾ ഉയർന്നിരുന്നു.
ദേവസ്വം ബോർഡ് സ്റ്റേഡിയം മൈതാനത്തിന് എതിരെ അമിത തുക പാർക്കിങ് ഫീസ് ഈടാക്കിയത് സംബന്ധിച്ച് ഒട്ടേറെ പരാതികളാണ് രേഖാമൂലം നൽകിയത്. എന്നാൽ ഇതിനെതിരെ റവന്യു വകുപ്പ് നടപടി സ്വീകരിക്കാത്തതിൽ വിമർശനം ഉയർന്നിരുന്നു.
തുടർന്ന് കലക്ടർ ഇടപെട്ട് തീർഥാടകരെ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കാനും പിഴ ഈടാക്കാനും ഉത്തരവിട്ടതോടെയാണ് ഇന്നലെ മുതൽ പിഴ ഈടാക്കിത്തുടങ്ങിയത്. വരും ദിവസങ്ങളിലും തീർഥാടന മേഖലകളിൽ കർശന പരിശോധന നടത്തുമെന്നും തീർഥാടകരെ ചൂഷണം ചെയ്യുന്നവർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും റവന്യു അധികൃതർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

