കുമാരനല്ലൂർ ∙ പ്രശസ്തമായ കുമാരനല്ലൂർ തൃക്കാർത്തിക ഇന്ന്. ദേവീക്ഷേത്രത്തിൽ ഇന്നു പുലർച്ചെ തൃക്കാർത്തിക ദർശനം തുടങ്ങി.
ഉച്ചയ്ക്ക് ഒന്നുവരെ ദർശനത്തിന് അവസരമുണ്ട്. രാവിലെ 10 മുതൽ മഹാപ്രസാദമൂട്ട്.
കിഴക്കേനടയിലെ നടപ്പന്തലിൽ വൈകിട്ട് 5.30നു തൃക്കാർത്തിക ദേശവിളക്കും എഴുന്നള്ളിപ്പും നടക്കും. ഇതേസമയം, സമീപപ്രദേശങ്ങളിലെ വീടുകളിലും ഭക്തജനങ്ങൾ ചിരാതുകളിൽ ദീപങ്ങൾ തെളിച്ചു കാർത്തിക ആഘോഷിക്കും.
രാത്രി 10നു മതിലകത്ത് എഴുന്നള്ളിപ്പോടെ ദേശവിളക്ക് സമാപിക്കും.
നാളെയാണ് ആറാട്ട്. കുമാരനല്ലൂർ മേൽപാലത്തിൽനിന്നു ക്ഷേത്രത്തിലേക്കുള്ള വഴിയിൽ ഇന്നു വാഹനങ്ങൾക്കു പ്രവേശനമില്ല.
തിരുവരങ്ങിൽ ഭക്തലക്ഷങ്ങൾ
തൃക്കാർത്തികയുടെ സൂര്യശോഭയിലാണ് ക്ഷേത്രം.
കുമാരനല്ലൂരമ്മയുടെ സഹസ്ര നാമങ്ങൾ ചൊല്ലി,പ്രാർഥനാ തീർഥവുമായി ക്ഷേത്രത്തിന്റെ തിരുവരങ്ങിൽ ഭക്തലക്ഷങ്ങൾ. പുലർച്ചെ നട
തുറന്നതോടെ ഭക്തരുടെ മനസ്സുകളിൽ ദേവീ രൂപവും കാർത്തിക വിളക്കും മാത്രം. വിളക്കു തൊഴീൽ ഒരു വർഷത്തെ കാത്തിരിപ്പിനു ശേഷം.
കാർത്തിക പ്രഭയിൽ മുങ്ങിനിൽക്കുന്ന ക്ഷേത്രാങ്കണത്തിൽ നിന്നു പുലർച്ചെ 6നു പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പ് ആരംഭിക്കും.
രാവിലെ 8.30നു തന്നെ തൃക്കാർത്തിക ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ് ഉണ്ടായിരിക്കും. പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ പാണ്ടിമേളം അകമ്പടിയാകും.
ഉച്ചയ്ക്ക് ഒന്നു വരെയാണ് കാർത്തിക ദർശന സമയം.
നടപ്പന്തലിൽ വൈകിട്ട് 5.30നു തൃക്കാർത്തിക ദേശവിളക്ക് എഴുന്നള്ളിപ്പ് ആരംഭിക്കുമ്പോൾ ക്ഷേത്ര വഴികളിലും പരിസര പ്രദേശങ്ങളിലെയും കുമാരനല്ലൂരിലെയും വീടുകളിലും ചെരാതുകൾ തെളിച്ച് ഭക്തർ കാർത്തിക വിളക്കൊരുക്കും. ആലിൻ ചുവടു മുതൽ ആറാട്ട് കടവ് വരെ പ്രത്യേക അലങ്കാര ദീപ കാഴ്ച ഒരുക്കും.
കാർത്തിക നാളിൽ സർവാഭരണവിഭൂഷിതയായ കാർത്യായനീദേവിയുടെ എഴുന്നള്ളത്തു കാണാൻ പിതാവായ വടക്കുംനാഥൻ തന്റെ ശ്രീലകം വിട്ട് തെക്കേ മതിലകത്തു കാത്തിരിക്കുമെന്നും ഐതിഹ്യം.
പരശുരാമൻ ഉപാസിച്ചിരുന്ന ദേവിയുടെ അഞ്ജന ശിലാവിഗ്രഹം കാലാന്തരത്തിൽ വേദഗിരിയിലെ തീർഥക്കുളത്തിൽ ജലാധിവാസത്തിലായി. ഈ വിഗ്രഹം മധുരമീനാക്ഷി സങ്കൽപത്തിൽ പരശുരാമൻ ഇവിടെ പ്രതിഷ്ഠിച്ചുവെന്നുമാണ് വിശ്വാസം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

