ഇത്തിത്താനം∙ പ്രസിദ്ധ റേഡിയോ നാടകകൃത്തും കാഥികയുമായ രാധാഭാസി രചിച്ച “രാം ലല്ല വിശ്വതീർത്ഥം” എന്ന സ്വതന്ത്ര ആവിഷ്കാരഗ്രന്ഥം വിജയദശമീ ദിനത്തിൽ ഇളങ്കാവ് ദേവസ്വം മാനേജർ കെ.പി.സജി കുമാർ ചങ്ങനാശേരി എംഎൽഎ അഡ്വ.ജോബ് മൈക്കിളിന് നൽകിക്കൊണ്ട് പ്രകാശിപ്പിച്ചു. വാർഡ് മെമ്പർ ബി.ആർ.മഞ്ജീഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗ്രന്ഥത്തെയും വായനയുടെ വ്യാപ്തിയേയും കുറിച്ച് അദ്ദേഹം സംസാരിച്ചു.
എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ സുരേഷ് ബാബു കാവാലം മുഖ്യപ്രഭാഷണം നടത്തി.
രാജേഷ് പോൾ, ജോ.ആർ.ടി.ഓ പി.കെ.പത്മകുമാർ, ബെറ്റിഫിലിപ്പ്, ഇത്തിത്താനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം പ്രതിനിധി ഗിരീഷ്കുമാർ,വിനീഷ് വിജയനാഥ്, ബ്രഹ്മശ്രീ സരുൺമോഹൻ,സനൽകുമാർ കൂരോപ്പട ,കെ.എം.സുഗുണൻ എന്നിവർ പ്രസംഗിച്ചു.
യോഗത്തിന് അനുജി കെ ഭാസി സ്വാഗതവും കൃതജ്ഞത രാമകൃഷ്ണൻ നായരും പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]