കുമരകം ∙ വിനോദ സഞ്ചാര കേന്ദ്രമായ കുമരകം വേമ്പനാട്ട് കായലിലെ പോളയിൽ കുടുങ്ങുന്നു. ഇവിടത്തെ പ്രധാന വരുമാന മാർഗമായ വിനോദ സഞ്ചാര മേഖലയും മത്സ്യ – കക്ക മേഖലയും പോളയിൽ കുടുങ്ങി നിശ്ചലമാകുന്ന അവസ്ഥയാണ്.
ബോട്ടുജെട്ടി തോട്ടിലൂടെയുള്ള ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസ് നിലച്ചു. റിസോർട്ടുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്ന് വിനോദ സഞ്ചാരികളുമായി കായൽയാത്രയ്ക്ക് പോകാൻ കഴിയുന്നില്ല.
ഹൗസ് ബോട്ടുകളും ശിക്കാര വള്ളങ്ങളും പോളയിൽ കുടുങ്ങിക്കിടക്കുകയാണ്.
മത്സ്യത്തൊഴിലാളികൾ കായലിലേക്ക് ഇറങ്ങാൻ കഴിയാതെ തിരികെപ്പോകുകയാണ്.
പോള മൂലം കുമരകം സാമ്പത്തികത്തകർച്ചയിലേക്കു പോകുകയാണെന്നു വിവിധ മേഖലയിലുള്ളവർ പറഞ്ഞു. വേമ്പനാട്ട് കായലിന്റെ കുമരകം അതിർത്തി മുഴുവൻ പോള കയറി തിങ്ങിക്കിടക്കുന്നു.
തീരത്തുനിന്നു പുറത്തേക്ക് കിലോമീറ്ററുകൾ നീളത്തിലാണു കുമരകം അതിർത്തിയാകെ പോള വ്യാപിച്ചു കിടക്കുന്നത്. മഴ മാറി, ടൂറിസം സീസണിലേക്കു വരുമ്പോഴാണു പോള വില്ലനായി തീരത്ത് അടുത്തത്.
ദിവസവും ഇവ വളർന്നു വ്യാപിക്കുകയാണ്. പടിഞ്ഞാറൻ കാറ്റ് അടിക്കുമ്പോൾ പോള കിഴക്കൻ തീരത്ത് തിങ്ങിനിറയുന്നു.
യന്ത്രം ഘടിപ്പിച്ച ബോട്ട് പോലും പോളയോടു തോറ്റു പോകുന്ന സ്ഥിതിയാണ്.
കഴിഞ്ഞ ദിവസം വിദേശ വിനോദസഞ്ചാരികളുമായി പോയ ഹൗസ് ബോട്ട് തീരത്ത് അടുക്കാൻ കഴിയാതെ പോളയിൽ കുടുങ്ങിക്കിടുന്നു. അഗ്നിരക്ഷാസേനയും ഹൗസ് ബോട്ട് ജീവനക്കാരും മണിക്കൂറുകൾ പരിശ്രമിച്ചിട്ടും തീരത്ത് അടുപ്പിക്കാൻ കഴിഞ്ഞില്ല.
തുടർന്നു മുഹമ്മയിൽ നിന്ന് ജലഗതാഗത വകുപ്പിന്റെ റെസ്ക്യൂ ബോട്ട് എത്തിച്ചു വിനോദസഞ്ചാരികളെ കയറ്റി കുമരകം ബോട്ട് ജെട്ടിയിൽ ഇറക്കുകയായിരുന്നു. മുഹമ്മയിൽ നിന്ന് കുമരകത്തേക്ക് വരുന്ന സർവീസ് ബോട്ടുകൾ കായൽ തീരത്ത് വന്നു തിരികെപ്പോകുകയാണ്.
ബോട്ട് ജെട്ടിയിൽ അടുക്കാൻ കഴിയാത്തതിനാലാണു തീരത്ത് വന്നുപോകുന്നത്.
കിഴക്കൻ തീരത്ത് ബോട്ട് അടുക്കാൻ പാടുപെടുകയാണ്.
പോള മൂലം ബോട്ട് കായൽ ഭാഗത്ത് തിരിക്കാൻ കഴിയാതെ റിവേഴ്സ് എടുത്തു കായലിന്റെ കുറച്ചു പുറത്തേക്ക് ഇറങ്ങിയ ശേഷമാണ് തിരിക്കുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി ടൂറിസം സീസൺ സമയത്ത് പോളശല്യം രൂക്ഷമാണ്. 2019ൽ ചേംബർ ഓഫ് വേമ്പനാട് ഹോട്ടൽസ് ആൻഡ് റിസോർട്സ് സർക്കാരിൽ സമ്മർദം ചെലുത്തി പോള വാരി നീക്കുന്ന യന്ത്രം എത്തിച്ചിരുന്നു.
തുടർന്നുള്ള വർഷങ്ങളിൽ യന്ത്രം എത്തിക്കാൻ സർക്കാർ തയാറായില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]