പയ്യപ്പാടി ∙ ഈ ഓണക്കാലത്തു മാതൃകാ പ്രവർത്തനം നടത്തി പുതുപ്പള്ളിയിലെ വെള്ളുക്കുട്ട സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി.
30 കുടുംബങ്ങൾക്ക് ഓണക്കിറ്റ് സമ്മാനമായി നൽകിയാണ് ഓണം മാതൃകാപരമായി ആഘേഷിച്ചത്. വെള്ളുക്കുട്ട
പള്ളിയിലെ മാർ ഗ്രീഗോറിയോസ് ചാരിറ്റി മിഷന്റെ നേതൃത്വത്തിൽ ആണ് കിറ്റ് വിതരണം നടത്തിയത്. ഇടവക വികാരി ഫാ.
തോമസ് വർഗീസ്, സഹവികാരി ഫാ. എബ്രഹാം പി.
മാത്യു, ചാരിറ്റി കൺവീനർ ഡോ. ഐപ്പ് വർഗീസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
പള്ളി ട്രസ്റ്റി ടി.വി. തോമസ്, സെക്രട്ടറി കെ.എം.
തോമസ് എന്നിവർക്കൊപ്പം ഇടവക മാനേജിങ് കമ്മിറ്റി അംഗങ്ങളും പരിപാടിയിൽ സജീവമായി പങ്കെടുത്തു.
ചാരിറ്റി പ്രവർത്തനങ്ങൾ വിപുലീകരിക്കാനും സ്വന്തമായി വീടില്ലാത്തവർക്കു സ്ഥലം വാങ്ങി വീട് നിർമിച്ചു നൽകുന്നതും ഉൾപ്പടെയുള്ള പദ്ധതികൾക്ക് വെള്ളുകുട്ട പള്ളി നേതൃത്വം കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇടവക അംഗങ്ങളുടെയും വെള്ളുക്കുട്ട കരക്കാരുടെയും സഹകരണം ഇക്കാര്യങ്ങളിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]