കോട്ടയം ∙ തിരുവോണം എത്തും മുൻപേ ‘മഹാബലി’ സബ് റജിസ്ട്രാർ ഓഫിസിൽ എത്തി. തന്റെ പേരിലുള്ള 10 സെന്റ് സ്ഥലം വിൽക്കാൻ.
സ്ഥലം കോട്ടയം സബ് റജിസ്ട്രാർ ഓഫിസ്. സമയം ബുധൻ ഉച്ചകഴിഞ്ഞ് 2.
ഓഫിസിലേക്ക് മഹാബലി വന്നപ്പോൾ ജീവനക്കാർക്കു കൗതുകം. സ്ഥലം വിൽക്കാൻ വന്നതാണെന്നു പറഞ്ഞപ്പോൾ അത്ഭുതം.
പൂവന്തുരുത്ത് 220 കെഎസ്ഇബി സബ് സ്റ്റേഷൻ ഓവർസീയർ, മണർകാട് കൈപ്പട ഭവനത്തിൽ കെ.ടി.ശ്രീകുമാർ കർത്തയാണു മാവേലിയുടെ വേഷത്തിൽ കോട്ടയം സബ് റജിസ്ട്രാർ ഓഫിസിൽ റജിസ്ട്രേഷനായി എത്തിയത്.
റജിസ്ട്രേഷനു വേഷം കെട്ടിയ ആൾ ഒറിജിനലാണോ എന്നറിയാൻ മാവേലിയുടെ കിരീടവും മീശയും അഴിച്ച് യഥാർഥ ചിത്രവുമായി ഒത്തു നോക്കിയാണ് റജിസ്ട്രേഷൻ നടത്തിയത്.
വണ്ടിപ്പെരിയാർ സ്വദേശികൾക്കു വിറ്റ 10 സെന്റ് സ്ഥലത്തിന്റെ റജിസ്ട്രേഷനു വേണ്ടിയാണു ശ്രീകുമാർ എത്തിയത്. സബ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടിയിലെ മാവേലിയായിരുന്നു ശ്രീകുമാർ.
ഓഫിസിൽ ഓണ സദ്യ കഴിച്ചുകൊണ്ടിരിക്കെയാണു റജിസ്ട്രേഷനു സമയമായെന്നു സബ് റജിസ്ട്രാർ ഓഫിസിൽ നിന്ന് അറിയിപ്പ് എത്തിയത്.
അതോടെ മാവേലിയുടെ വേഷത്തിൽ സബ് റജിസ്ട്രാർ ഓഫിസിലെത്തി. റജിസ്ട്രേഷനു ശേഷം, അഴിച്ചുമാറ്റിയ കിരീടവും മീശയും വീണ്ടും ധരിച്ചാണ് ശ്രീകുമാർ റജിസ്ട്രാർ ഓഫിസിൽ നിന്നിറങ്ങിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]