വൈക്കം ∙ ‘ഓണത്തിന് എന്തിന് ഞങ്ങളുടെ വെള്ളംകുടി മുട്ടിച്ചു?’– അജ്ഞാതർ വിഷം കലർത്തിയ ശുദ്ധജല ടാങ്കിന്റെ മൂടിയുയർത്തി മണിയനും (83) ഭാര്യ ജാനമ്മയും (73) നെഞ്ചുലഞ്ഞ് ചോദിക്കുന്നു. ഇരുവരും 54 വർഷമായി താമസിക്കുന്ന വെച്ചൂർ കൊടുതുരുത്ത് ആറ്റേത്തറയിൽ വീടിന്റെ ടാങ്കിലെ വെള്ളത്തിൽ വിഷം കലർന്നതായാണ് പരാതി.
രാസപരിശോധനയുടെ ഫലം വരുന്നതുവരെ വെള്ളം ഉപയോഗിക്കരുതെന്നും കളയരുതെന്നുമാണ് പൊലീസ് നിർദേശം. അതോടെ, ഇവർക്ക് ഓണത്തിന് വെള്ളം കുടിക്കണമെങ്കിൽ അയൽവീട്ടുകാർ കനിയണം.4 ശുദ്ധജല ടാങ്കുകളാണ് ഇവരുടെ വീട്ടിൽ.
അതിൽ അടുക്കളവശത്ത് കിണറിനോടു ചേർന്ന ടാങ്കിലെ വെള്ളമാണ് പാചക ത്തിന് ഉപയോഗിക്കുന്നത്. ഈ വെള്ളത്തിലാണ് നെല്ലിനു തളിക്കുന്ന രാസകീടനാശിനിയുടെ മണമുള്ളത്.
നിറവ്യത്യാസവുമുണ്ട്.‘അയൽവീടുകളിൽനിന്നാണ് നിലവിൽ പാചകത്തിനു വെള്ളമെടുക്കുന്നത്. പുറത്തേക്കുള്ള പൈപ്പ് ഇല്ലാത്തതിനാൽ ഈ ടാങ്കിൽ നിന്ന് വെള്ളം കപ്പ് ഉപയോഗിച്ച് കോരിയാണ് എടുത്തിരുന്നത്.
അങ്ങനെ കോരുന്നതിനിടെയാണ് മണവും നിറവ്യത്യാസവും ശ്രദ്ധയിൽപെട്ടത്.
മകന്റെ ഗൃഹപ്രവേശനച്ചടങ്ങിൽ പങ്കെടുക്കാൻ ഞങ്ങൾ 29ന് കൊല്ലാടേക്ക് പോയി. 31ന് ഉച്ചയോടെ തിരികെ വന്നിട്ട് ഭക്ഷണം തയാറാക്കാൻ നോക്കിയപ്പോഴാണ് രൂക്ഷഗന്ധം അറിഞ്ഞത്. വെള്ളത്തിൽ വിഷം കലർത്തിയതായി ശ്രദ്ധയിൽപെട്ടു.
വെച്ചൂർ പഞ്ചായത്ത്, വൈക്കം പൊലീസ്, ആരോഗ്യവകുപ്പ് എന്നിവിടങ്ങളിൽ വിവരം അറിയിച്ചു. പൊലീസും ആരോഗ്യ വകുപ്പും വെള്ളത്തിന്റെ സാംപിൾ ശേഖരിച്ചു.
എന്നാൽ കിണറിലോ മറ്റു ടാങ്കുകളിലോ വിഷം കലർത്തിയിട്ടില്ലെന്നാണ് പ്രാഥമിക അനുമാനം.മറ്റ് 3 ടാങ്കുകളിലും വെള്ളം നിറയ്ക്കാറുണ്ടെങ്കിലും പാചകത്തിന് ഉപയോഗിക്കാറില്ല.’ മണിയൻ പറഞ്ഞു.31ന് ഉച്ചയോടെ രണ്ടംഗസംഘത്തെ ബൈക്കിൽ വീട്ടിൽ കണ്ടതായി അയൽക്കാർ പറഞ്ഞെങ്കിലും അതിനുള്ള തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും വിഷത്തിന്റെ പാക്കറ്റുകളോ കുപ്പികളോ കണ്ടെത്തിയിട്ടില്ലെന്നും മണിയൻ പറഞ്ഞു. 30 വർഷം സ്ഥലം പാട്ടത്തിനെടുത്തും അല്ലാതെയും കൃഷി നടത്തിയിരുന്നു.
തനിക്കും കുടുംബത്തിനും ശത്രുക്കൾ ഉള്ളതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]