കറുകച്ചാൽ ∙ പൊലീസുകാർ ഓണാഘോഷത്തിൽ. കറുകച്ചാൽ ടൗൺ കുരുങ്ങിയത് 3 മണിക്കൂറിലേറെ.
കുരുക്ക് രൂക്ഷമായതോടെ ഗതാഗതം നിയന്ത്രിച്ചത് വഴിയാത്രക്കാരൻ. പ്രത്യുപകാരമായി ആ വ്യക്തിക്കു നാട്ടുകാരുടെ വക നോട്ടുമാല!
ഇന്നലെ രാവിലെ 9.30നാണ് കറുകച്ചാൽ സെൻട്രൽ ജംക്ഷനിൽ ഗതാഗതക്കുരുക്കുണ്ടായത്.
നിയന്ത്രിക്കാൻ നിയമപാലകർ രംഗത്തില്ലാതെ വന്നതോടെ കുരുക്കു മുറുകി. വിവരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചെങ്കിലും അവിടെ ഓണാഘോഷം നടക്കുന്നതിനാൽ ആരുമെത്തിയില്ല.
ഇതോടെ ഇതുവഴി എത്തിയ ചമ്പക്കര സ്വദേശിയായ യുവാവ് സെൻട്രൽ ജംക്ഷനിലെ ട്രാഫിക് നിയന്ത്രണം ഏറ്റെടുത്തു. മൂന്ന് റോഡുകളിൽ നിന്നെത്തിയ വാഹനങ്ങളെ ഇദ്ദേഹം തനിയെ നിയന്ത്രിച്ചു.
കൃത്യമായ ഇടവേളകളിൽ മാത്രം ഓരോ ഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിട്ടു.കൈലി മുണ്ടും ഷർട്ടും ധരിച്ച് ഗതാഗതം നിയന്ത്രിക്കുന്ന യുവാവിനെ യാത്രക്കാർ കൗതുകത്തോടെയാണു കണ്ടത്.
പലരും നന്ദി പറഞ്ഞു. ചിലർ കുടിക്കാൻ കുപ്പി വെള്ളവും വാങ്ങിക്കൊടുത്തു.
3 മണിക്കൂർ ഗതാഗതം നിയന്ത്രിച്ച യുവാവിനെ നാട്ടുകാർ നോട്ടുമാല ഇട്ടാണ് യാത്രയാക്കിയത്.ട്രാഫിക് ലൈറ്റ് ഉണ്ട് – ഇല്ല. വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച ട്രാഫിക് ലൈറ്റ് സംവിധാനം പ്രവർത്തനരഹിതമാണ്.
ഡിവൈഡറുകൾ വണ്ടി ഇടിച്ച് തകർന്നു.ബാക്കിയുള്ളത് റൗണ്ടാന മാത്രം. വാഹനങ്ങൾ പോകുന്നത് തോന്നുംപടി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]