
ഇന്ന്
∙ സംസ്ഥാനത്തുടനീളം ശക്തമായ മഴയ്ക്കു സാധ്യത. ∙ മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യത.
ഗതാഗതം നിരോധിച്ചു
മേലുകാവ് ∙ അന്തീനാട് – മേലുകാവ് റോഡിൽ പുളിഞ്ചുവട് കവലയ്ക്ക് സമീപം ഓട
നിർമിക്കുന്നതിനാൽ ഇന്നു മുതൽ 40 ദിവസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
കവലവഴിമുക്ക് – പാണ്ടിയാംമാക്കൽ റോഡ് മുറിച്ചാണ് ഓട നിർമിക്കുന്നത്.
ഡിഎൽഎഡ് പ്രവേശനം
കോട്ടയം ∙ പള്ളം ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻസ് ടീച്ചേഴ്സ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ (ഡിഎൽഎഡ്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ പ്ലസ്ടു പാസായ പെൺകുട്ടികൾക്കാണ് അവസരം. അവസാന തീയതി: 11.
ഫോൺ: 0481–2435053. 9497100453.
അധ്യാപക ഒഴിവ്
കോട്ടയം ∙ പള്ളം ബിഷപ് സ്പീച്ലി കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ കൊമേഴ്സ് അധ്യാപക ഒഴിവ്. 8ന് മുൻപായി നേരിട്ടോ ഓൺലൈനായോ അപേക്ഷിക്കണം.
ഫോൺ: 9188402421 ഇ–മെയിൽ: [email protected]
ലാബ് ടെക്നോളജിസ്റ്റ്
കോട്ടയം ∙ എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് ബയോസയൻസസിൽ ലാബ് ടെക്നോളജിസ്റ്റ് തസ്തികയിലെ 2 ഒഴിവുകളിൽ വോക് ഇൻ ഇന്റർവ്യൂ 11ന് 12ന് വൈസ് ചാൻസലറുടെ ചേംബറിൽ നടക്കും. ബിഎസ്സി എംഎൽടി യോഗ്യതയുള്ളവരെയാണു പരിഗണിക്കുന്നത്.
പ്രായപരിധി: 36.
ഹോമിയോ ഫാർമസിസ്റ്റ്
കോട്ടയം ∙ഹോമിയോ ആശുപത്രികളിലും ഡിസ്പെൻസറികളിലും ഫാർമസിസ്റ്റ് ഒഴിവ്. നാഗമ്പടത്തു ജില്ലാ മെഡിക്കൽ ഓഫിസിൽ (ഹോമിയോ) 12നു 11ന് വോക് ഇൻ ഇന്റർവ്യൂ. പ്രായപരിധി 40 വയസ്സിൽ താഴെ. ഫോൺ: 0481 2583516.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]