
ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം
കൊടുമൺ∙ കോട്ടയം മെഡിക്കൽ കോളജ് ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കൊടുമൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ അങ്ങാടിക്കലിലെ വസതിയിലേക്ക് മാർച്ച് നടത്തി. വീടിന് മുമ്പിലെ റോഡിൽ മാർച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞതിനെ തുടർന്ന് റോഡിൽ പ്രതിക്ഷേധ യോഗം നടത്തി.
കോൺഗ്രസ് കൊടുമൺ മണ്ഡലം പ്രസിഡന്റ് പ്രകാശ് ടി ജോണിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ബിജുഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഐക്കര ഉണ്ണികൃഷ്ണൻ, അജികുമാർ രണ്ടാംകുറ്റി, അങ്ങാടിക്കൽ വിജയകുമാർ, ഗീതാദേവി, ലാലി സുദർശൻ, സുരേഷ് മുല്ലൂർ, ഐക്കാട് ആർ സി ഉണ്ണിത്താൻ, ജോർജ് ബാബുജി, സരസ്വതിചന്ദ്രൻ, ഡി.
കുഞ്ഞുമോൻ, ജോമോൻ ജോയി, ഗീവർഗീസ് നൈനാൻ, രഘുകുമാർ, വിൽസൺ മാത്യൂ, സദാശിവൻ പിള്ള, സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]